ഈ കാരണം കൊണ്ട് എത്രയെത്ര പ്രവാസികളാണ് ഹൃദയം തകർന്ന് മരിക്കുന്നത്: അഷറഫ് താമരശേരിയുടെ ഹൃദയസ്പർശിയായ കുറിപ്പ്

Web Desk
Posted on November 15, 2019, 8:32 pm

ദുബായ്: എത്രയെത്ര പ്രവാസികളാണ് ഹൃദയം തകർന്ന് മരിക്കുന്നത്, ഇനിയും വൈകിക്കൂടാ: അഷറഫ് താമരശേരിയുടെ ഹൃദയസ്പർശിയായ കുറിപ്പ്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

എത്രയെത്ര പ്രവാസികളാണ് ഹൃദയം തകർന്ന് മരിക്കുന്നത്..!
ഇന്നലെ ബുധനാഴ്ച്ച 5 ഇന്ത്യക്കാരും 1 ബംഗളാദേശിയും ഒരു നേപ്പാളിയുമടക്കം ഏഴ് പേരുടെ മൃതദേഹമാണ് കയറ്റിവിട്ടത്. ഇന്ന് നാല് ഇന്ത്യക്കാരുടേത്. ഇതിൽ അധികപേരും മരണപ്പെട്ടത് ഹൃദയാഘാതം മൂലമാണ്. പ്രവാസികളുടെ ആരോഗ്യപരമല്ലാത്ത ഭക്ഷണ ജീവിത ശൈലികളാണ് ഈ ദുരന്തത്തിന് കാരണമാകുന്നതെന്ന് കരുതുന്നു. നമ്മുടെ ശരീരത്തെയും മനസിനെയും ആരോഗ്യത്തോടെ കൊണ്ട് നടക്കേണ്ട ഉത്തരവാദിത്വം നാം ഓരോരുത്തർക്കും അധികമായുണ്ട്. ഓരോ പ്രവാസിയേയും ഒരുപാട് കുടുംബങ്ങളുടെ അത്താണിയാണ്. ഈ വിഷയത്തിൽ ആവശ്യമായ ബോധവൽക്കരണത്തിന് ഇനിയും വൈകിക്കൂട എന്നാണ് എന്റെ പക്ഷം.