March 30, 2023 Thursday

Related news

March 27, 2023
March 6, 2023
January 30, 2023
January 15, 2023
December 2, 2022
September 27, 2022
August 16, 2022
August 6, 2022
July 17, 2022
July 15, 2022

രാജ്യം കാക്കുന്ന ജവാന്റെ ജീവന്‍ രക്ഷിക്കാന്‍ അശ്വനിയുടെ ഹൃദയം പറന്നു, പ്രത്യേക സൈനിക വിമാനത്തില്‍

Janayugom Webdesk
ഇൻഡോർ
January 30, 2023 7:28 pm

മധ്യപ്രദേശിലെ ഇൻഡോറിൽ മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ ഹൃദയം, ഹൃദ്രോഗം ബാധിച്ച സൈനികനായി പറന്നു. ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യേക സൈനിക വിമാനത്തിലാണ് യുവാവിന്റെ ഹൃദയം പൂനെയിലെ ആശുപത്രിയിലേക്ക് എത്തിച്ചത്. 

ജനുവരി 20ന് രാത്രിയുണ്ടായ വാഹനാപകടത്തിലാണ് ഉജ്ജയിനിലെ പച്ചക്കറി വ്യാപാരിയായ പ്രദീപ് അശ്വനിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് ഇൻഡോറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയും ചെയ്തു. 

അശ്വനിയുടെ നില മെച്ചപ്പെടാത്തതിനാൽ മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടര്‍ന്ന് പ്രദീപിന്റെ ഹൃദയം, കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവ ദാനം ചെയ്യാൻ കുടുംബം സമ്മതിക്കുകയായിരുന്നു. അശ്വനിയുടെ ഹൃദയം ഇനി രാജ്യത്തെ സേവിക്കുന്ന സൈനികനുവേണ്ടി മിടിക്കുമെന്നും അത് അഭിമാനകരമാണെന്നും അദ്ദേഹത്തിന്റെ കുടുംബം പ്രതികരിച്ചു. അശ്വനിയുടെ വൃക്കകളും കരളും കണ്ണുകളും നിർധനരായ രോഗികൾക്ക് നല്‍കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Ash­wani’s heart flew to save the life of the jawan , in a spe­cial mil­i­tary plane

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.