May 28, 2023 Sunday

എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ നാല് പേർ കൂടി കസ്റ്റഡിയിൽ

Janayugom Webdesk
January 12, 2020 6:03 pm

തിരുവനന്തപുരം: കളയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ നാല് പേർ കൂടി കസ്റ്റഡിയിൽ. തെന്മലയിൽ നിന്നാണ് പ്രതികളായ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തെങ്കാശി ഡിവൈഎസ്പി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ പൊലീസാണ് പിടികൂടിയത്. നാലുപേരിൽ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാളും ഉണ്ടെന്ന് സൂചനയുണ്ട്. നാലുപേരുടെ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. ഇവരെ തെങ്കാശിയിലേക്ക് കൊണ്ടുപോയി. കൊല്ലാൻ പ്രതികൾ പുറപ്പെട്ടത് കേരളത്തിൽ നിന്നെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തിൽ അഞ്ച് പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഒരാളെയും പാലക്കാട് മേപ്പറമ്ബ് സ്വദേശികളായ രണ്ട് പേരെയും വർഷങ്ങളായി പാലക്കാട് സ്ഥിര താമസമാക്കിയ തമിഴ്‌നാട് സ്വദേശികളുമാണ് നേരത്തെ പിടിയിലായത്.കസ്റ്റഡിയിലെടുത്ത ഇഞ്ചിവിള സ്വദേശികളായ താസിം (31), സിദ്ധിക് (22) എന്നിവർക്ക് മുഖ്യ പ്രതികളിലൊരാളായ തൗഫീക്കുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് മുൻപ് തൗഫീക്ക് ഈ രണ്ടുപേരുമായി നിരന്തരം ഫോണിൽ വിളിച്ചിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ബുധനാഴ്ച രാത്രി 10. 30 ഓടെ ആയിരുന്നു ചെക്ക് പോസ്റ്റ് എസ്ഐയായ മാർത്താണ്ഡം സ്വദേശി വിൽസണെ ബൈക്കിലെത്തിയ രണ്ട് പ്രതികളും ചേർന്ന് വെടിവെച്ചത്. തലയിൽ തൊപ്പി ധരിച്ചെത്തിയ സംഘം ഓടിയെത്തി വിൽസണിന്റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സംഭവം വ്യക്തമാണ്. തൊട്ടടുത്തുള്ള ഒരു വ്യാപാരസ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പൊലീസിന് പ്രധാനതെളിവ് കിട്ടിയത്. പ്രതികളുമായി ബന്ധമെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തും ഇവർ പോകാൻ സാധ്യതയുള്ള ഇടങ്ങളിലെ സി. സി. ടി. വികൾ പരിശോധിച്ചുമാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

Eng­lish Sum­ma­ry:  ASI fir­ing case Four more in custody

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.