നിയമലംഘകരെ പിടികൂടി പിഴയിട്ട് ‘ആത്മാർത്ഥ സേവനം’ കാഴ്ചവെച്ച ആ വനിതാ എഎസ്‌ഐ പൊലീസ് പിടിയില്‍

Web Desk

ന്യൂഡൽഹി

Posted on August 16, 2020, 10:43 am

കോവിഡ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തുന്നവര്‍ക്കെതിരെ പിടികൂടി പിഴയിട്ട് ‘ആത്മാര്‍ത്ഥ സേവനം’ കാഴ്ചവെച്ച വനിതാ എഎസ്ഐ തട്ടിപ്പിക്കാരിയെന്ന വാര്‍ത്ത കേട്ട ഞെട്ടലിലാണ് നാട്ടുക്കാര്‍. തെക്കല്‍ ഡല്‍ഹിയിലെ തിലക് നഗറിലാണ് സംഭവം. ഇരുപതുകാരിയാണ് വ്യാജ പൊലീസ് ചമഞ്ഞ് പണം തട്ടിയെടുത്തത്.

തമന്ന ജഹാൻ എന്ന സ്ത്രീയാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ഡല്‍ഹിയിലെ നങ്ക്ളോയി ഏരിയയിലാണ് താമസിക്കുന്നത്. തൊഴിലില്ലായിരുന്ന ഇവര്‍ പെട്ടെന്ന് പണം ഉണ്ടാക്കുന്നതിനാണ് ഇങ്ങനെയൊരു വഴി സ്വീകരിച്ചത്. മാസ്‌ക് ധരിക്കാതിരിക്കൽ, സാമൂഹിക അകലം പാലിക്കാതിരിക്കൽ തുടങ്ങിയ നിയമ ലംഘകരിൽ നിന്നാണ് പോലീസ് യൂണിഫോമിലെത്തിയ ഇവർ പിഴ ഈടാക്കിയിരുന്നത്.

ഡൽഹി പൊലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ചമഞ്ഞാണ് ഇവർ കോവിഡ് നിയമ ലംഘകരിൽ നിന്ന് പിഴ ഈടാക്കിയിരുന്നത്. വ്യാജ ചെലാൻ ഉപയോഗിച്ചാണ് ഇവർ പിഴ ഈടാക്കിയിരുന്നത്.

ബുധനാഴ്ച തിലക് നഗറില്‍ പെട്രാളിങ് നടത്തുകയായിരുന്ന ഹെഡ്കോണ്‍സ്റ്റബിള്‍ സുമര്‍ സിങ് മാസ്ക് ധരിക്കാതെ എത്തുന്നവരെ തടഞ്ഞ് വനിത പൊലീസ് പിള ഈടാക്കുന്നത് കണ്ടിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ സാധാരണ വസ്ത്രം ധരിച്ച് മാസ്‌ക് വയ്ക്കാതെ അവരുടെ അടുത്തേക്ക് ചെന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടു.

സംശയം തോന്നിയ ഇവര്‍ തമന്നയോട് ഐഡി കാര്‍ഡ് ചോദിച്ചു. എന്നാല്‍ ഒരു രേഖയും തമന്നയുടെ കൈയിലുണ്ടായിരുന്നില്ല. ഇതോടെ കോണ്‍സ്റ്റബിള്‍ തിലക് പൊലിസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു.ലോക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലയതോടെയാണ് ഇങ്ങനെ ചെയ്തതെന്നാണ് തമന്ന പൊലീസിനോട് പറഞ്ഞത്.

ENGLISH SUMMARY: asi police arrest­ed in del­hi

YOU MAY ALSO LIKE THIS VIDEO