ഏഷ്യാ വിഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മഞ്ജുവാര്യര്‍ക്കും ടൊവിനോ തോമസിനും

Web Desk
Posted on October 05, 2019, 12:19 pm

തിരുവനന്തപുരം: മികച്ച നടനുള്ള പുരസ്‌കാരം ടൊവിനോ തോമസിനും നടിയ്ക്കുള്ളത് മഞ്ജുവാര്യരും നേടി. സുഡാനി ഫ്രം നൈജീരിയയും കായംകുളം കൊച്ചുണ്ണിയുമാണ് ജനപ്രിയ ചിത്രങ്ങള്‍.

ഹിന്ദി, തമിഴ് ഭാഷാ ചിത്രങ്ങളിലെ പ്രകടനത്തിന് രണ്‍വീര്‍ സിങ്, ആയുഷ്മാന്‍ ഖുറാന, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ധനുഷ്, തൃഷ, ഐശ്വര്യ ലക്ഷ്മി, മാളവിക മോഹനന്‍, സാനിയ അയ്യപ്പന്‍ തുടങ്ങിയവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

നൃത്ത സംഗീത ഹാസ്യപരിപാടികള്‍ അടങ്ങിയ പുരസ്‌കാര നിശ നാളെ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യും. നാളെ ഉച്ചയ്ക്ക് ഒരു മണിമുതല്‍ പരിപാടി കാണാം.