April 1, 2023 Saturday

ഏഷ്യൻ ഇലവനെ പ്രഖ്യാപിച്ചു; കോലിയടക്കം ആറ് ഇന്ത്യൻ താരങ്ങൾ

Janayugom Webdesk
ധാക്ക
February 25, 2020 10:35 pm

അടുത്ത മാസം ലോക ഇലവെനെതിരെ നടക്കാനിരിക്കുന്ന ടി20 മത്സരങ്ങൾക്കുളള ഏഷ്യൻ ഇലവനെ പ്രഖ്യാപിച്ചു. ആറു ഇന്ത്യന്‍ താരങ്ങളാണ് ഏഷ്യന്‍ ഇലവനില്‍ ഉള്‍പ്പെട്ടിട്ടുളളത്. ബംഗ്ലാദേശ് രാഷ്ട്ര പിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ 100ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് മത്സരം നടത്തുന്നത്. ഏറ്റവുമധികം കളിക്കാരുള്ളതും ഇന്ത്യയില്‍ നിന്നു തന്നെയാണ്.

നായകന്‍ വിരാട് കോലി, ഓപ്പണര്‍ ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, പേസര്‍ മുഹമ്മദ് ഷമി, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരാണ് ഏഷ്യ ഇലവനിലെ ഇന്ത്യന്‍ താരങ്ങള്‍. തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ താരങ്ങളില്‍ കോലി ഏഷ്യന്‍ ഇലവനു വേണ്ടി ഇറങ്ങുമോയെന്ന കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. അധികം വൈകാതെ തന്നെ ഇതേക്കേുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം. ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മില്‍ രണ്ടു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ബംഗ്ലാദേശില്‍ വച്ച് ഏറ്റുമുട്ടുന്നത്. ഇവയില്‍ ഒന്നില്‍ മാത്രമേ രാഹുല്‍ ഏഷ്യന്‍ ഇലവനു വേണ്ടി കളിക്കുകയുള്ളൂ. പാകിസ്ഥാന്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

നാല് ബംഗ്ലാദേശ് താരങ്ങള്‍ ടീമിലുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന് മൂന്നും ശ്രീലങ്കയില്‍ നിന്ന് രണ്ടും ഒരു നേപ്പാളി താരവും ടീമിലെത്തി. ഏഷ്യാ ഇലവന്‍: വിരാട് കോലി, റിഷഭ് പന്ത്, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ലിറ്റണ്‍ ദാസ്, തമീം ഇഖ്ബാല്‍, മുഷ്ഫിഖുര്‍ റഹീം, തിസാര പെരേര, റാഷിദ് ഖാന്‍, മുസ്തഫിസുര്‍ റഹ്മാന്‍, സന്ദീപ് ലാമച്ചനെ, ലസിത് മലിംഗ, മുജീബ് ഉര്‍ റഹ്മാന്‍.

ENGLISH SUMMARY: Asian 11 team decleared

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.