Wednesday
20 Mar 2019

മുസ്ലിം നാടോടികളെ ഓടിക്കാൻ 8 വയസ്സുള്ള കുട്ടിയെ ഒരാഴ്ച പീഡിപ്പിച്ച്‌ കല്ലുകൊണ്ട് തലക്കിടിച്ചു കൊന്നു

By: Web Desk | Thursday 12 April 2018 12:38 PM IST


ജമ്മു കശ്മീരിലെ മുസ്ലിം നാടോടികളായ ബക്കര്‍വാള്‍ വിഭാഗക്കാരെ ഭയപ്പെടുത്തി ഓടിക്കാനായി ആ വിഭാഗത്തിൽപ്പെട്ട എട്ടുവയസ്സുള്ള പെണ്‍കുട്ടിയെ ക്ഷേത്രത്തിനുള്ളിൽ ഒരാഴ്ച ബന്ദിയാക്കി, മയക്കികിടത്തി തുടർച്ചയായി കൂട്ടബലാത്സംഗത്തിനിരയാക്കുകയും തുടർന്ന് കല്ലുകൊണ്ടിടിച്ചു കൊല്ലുകയും ചെയ്ത സംഭവത്തിൽ രണ്ട് പൊലീസുകാരടങ്ങുന്ന എട്ടു പേർക്കെതിരെ  കുറ്റപത്രം സമര്‍പ്പിച്ചു. ഈ മുസ്ലിം വിഭാഗം ഇതോടെ നാടുവിട്ടു.

ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ മുസ്ലിം നാടോടികളായ ബക്കര്‍വാള്‍ വിഭാഗക്കാരെ ഈ പ്രദേശത്തുനിന്നും ഭയപ്പെടുത്തി ഓടിക്കാൻ ആസൂത്രിതമായി നടത്തിയതാണീ കൃത്യമെന്നു കുറ്റപത്രം പറയുന്നു. പ്രതികളെ സംരക്ഷിക്കാനായി നടന്ന പ്രകടനത്തിൽ സംസ്ഥാനത്തെ രണ്ടു ബിജെപി മന്ത്രിമാർ പങ്കെടുത്തു. ബിജെപി മന്ത്രിമാരുടെ ഈ പ്രവൃത്തിയിൽ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അതൃപ്തി രേഖപ്പെടുത്തി. പ്രതികൾക്ക് അനുകൂലമായി അഭിഭാഷകരും രംഗത്ത് വന്നു. ജമ്മു കശ്മീര്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നത് തടയാൻ  അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു.

അസിഭാ ബാനു എന്ന കുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ജനുവരി 10നാണ് ആറുപേർ അടങ്ങിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോയി ദേവസ്ഥാനുള്ളില്‍ ബന്ദിയാക്കിയത്. ഈ ദേവസ്ഥാനിലെ പൂജാരിയായ സഞ്ജി റാമാണ് ഗൂഢാലോചനയിലെ മുഖ്യപ്രതി. ഇയാളും സ്‌പെഷ്യന്‍ പൊലീസ് ഓഫീസറായ ദീപക് കജുരിയ, സുരേന്ദര്‍ വര്‍മ, സുഹൃത്ത് പര്‍വേശ് കുമാര്‍ എന്ന മന്നു, സഞ്ജിറാമിന്റെ മകന്‍ വിശാല്‍, പ്രായപൂര്‍ത്തിയാവാത്ത അനന്തിരവന്‍ എന്നിവരാണ് മറ്റു പ്രതികള്‍.

സഞ്ജി റാം

കൊല്ലപ്പെടുന്നതിനു മുമ്പ്  പെണ്‍കുട്ടി മൂന്നു തവണ കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് പൊലീസുകാർ അടങ്ങുന്ന  ആറംഗ സംഘമാണ് കുഞ്ഞിനെ ബലാത്സംഗം ചെയ്തത്. മയക്കുമരുന്ന് നല്‍കിയതിനു ശേഷമാണ് ബലാത്സംഗത്തിന് ഇരയാക്കിയത്, കുറ്റപത്രം വ്യക്തമാക്കുന്നു. കുട്ടിയെ കഴുത്തുഞെരിച്ച്‌ കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചതും ഉള്‍പ്പെടെ കൊടും ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരണങ്ങളാണ് 18 പേജുള്ള കുറ്റപത്രത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 ദീപക് കജുരിയ

മുസ്‌ലിം നാടോടികളായ ബക്കര്‍വാള്‍ വിഭാഗക്കാരിയായ പെണ്‍കുട്ടിയുടെ പിതാവ് മുഹമ്മദ് യൂസഫ് ജനുവരി 12 നാണ് ഹീരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ കുട്ടിയെ കാണാതായതിനെ സംബന്ധിച്ച്‌ പരാതി നല്‍കിയത്.  വീടിനടുത്തുള്ള വനപ്രദേശത്ത് കുതിരയെ മേയ്‍ക്കാനായി പോയ മകള്‍ തിരികെയെത്തിയിട്ടില്ല എന്നായിരുന്നു പരാതി. പിന്നീട്, ഏഴു ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിക്കുകയായിരുന്നു. ഇതിനിടയിലുള്ള ദിവസങ്ങളില്‍ പിന്നീട് ക്രൈംബ്രാഞ്ച് കേസില്‍ പ്രതി ചേര്‍ത്ത ദീപക് ഖജൂരിയ അടങ്ങുന്ന ഹീരാനഗര്‍ സ്റ്റേഷനിലെ പ്രത്യേക പൊലീസ് സംഘം തന്നെയാണ് പെണ്‍കുട്ടിയെ അന്വേഷിച്ചതെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം. റവന്യൂവകുപ്പില്‍ നിന്നും വിരമിച്ച സഞ്ജി റാമാണ് ഈ ബലാത്സംഗ-കൊലപാതകത്തിന്‍റെ സൂത്രധാരന്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുക, ബലാത്സംഗം ചെയ്യുക, കൊല്ലുക എന്നീ പദ്ധതികള്‍ തയ്യാറാക്കിയത് സഞ്ജിറാമാണ്.

Untitled-10

ബക്കര്‍വാളുകളെ ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുക എന്ന പ്രദേശിക ഹൈന്ദവസംഘത്തിന്റെ തീരുമാനപ്രകാരമായിരുന്നു കൊടുംക്രൂരത. വ്യാപകമായ വർഗീയ ലഹള ഭയന്ന് അസിഭാ ബാനുവിന്റെ അച്ഛനും കുടുംബാംഗങ്ങളും കത്വയിലെ രസാന ഗ്രാമത്തിൽ നിന്നും ആരുമറിയാതെ നാട് വിട്ടു.

കുറ്റവാളികളെ സംരക്ഷിക്കാൻ പ്രകടനം നടത്തിയ ബിജെപി മന്ത്രിമാരെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.

ദീപക് കജുരിയ സ്കൂളിൽ നിന്നും കൊഴിഞ്ഞുപോയ  പ്രായപൂര്‍ത്തിയാവാത്ത ആളെകൊണ്ടു പെൺകുട്ടിയെ ക്ഷേത്രത്തിൽ കൊണ്ടുവരീക്കുകയായിരുന്നു. പകരം പത്താംതരം പൊതുപരീക്ഷ വിജയിപ്പിച്ചുകൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. കുട്ടിയുടെ ശവശരീരം കാട്ടിൽ നിന്നും കണ്ടുകിട്ടുന്നതിനു ആറു ദിവസം മുമ്പ് ജനുവരി 11 നു ഇവൻ മീററ്റിൽ പഠിക്കുന്ന കസിനെ ഫോണിൽ വിളിച്ചു കാമപൂർത്തി വേണമെങ്കിൽ വരാൻ പറഞ്ഞിരുന്നു. ഇവന് പ്രായ പൂർത്തി ആയില്ലെന്നത് കൊണ്ടാണ് പേര് പറയാൻ കഴിയാത്തത്. പ്രായപൂർത്തി ആയെന്നും അന്വേഷണ സംഘം കരുതുന്നുണ്ട്, അത് നിയമപരമായി ഉറപ്പാക്കേണ്ടിയിരിക്കുന്നു.

കുറ്റപത്രത്തിൽ ഹെഡ് കോൺസ്റ്റബിൾ തിലക് രാജെയും എസ്  ഐ ആനന്ദ് ദത്തയും കേസ് ഒതുക്കി തീർക്കാൻ സഞ്ജി റാമിൽ നിന്നും നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതും നിർണായക തെളിവുകൾ നശിപ്പിച്ചതും വ്യക്തമാക്കുന്നു.

 

Related News