ആസിഫ് അലി നായകനാകുന്ന മലയാള ചലച്ചിത്രം ആഭ്യന്തര കുറ്റവാളിയുടെ റിലീസ് കോടതി സ്റ്റേ ചെയ്തു. നവാഗതനായ സേതുനാഥ് പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകർ വലിയ സാമ്പത്തീക തിരിമറി നടത്തിയെന്ന് ആരോപിച്ച് ഹരിപ്പാട് സ്വദേശിയും ബിസിനസുകാരനുമായ വിവേക് വിശ്വം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം, ഒടിടി അവകാശം, ഇന്റര്‍നെറ്റ് അവകാശങ്ങൾ എന്നിവ കൈമാറ്റം ചെയ്യുന്നതും കോടതി തടഞ്ഞിട്ടുണ്ട്.
സിനിമ നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിവേകിൽ നിന്നും തിരുവനന്തപുരം സ്വദേശിയും നിർമ്മാതാവുമായ ആർ തൗഫീഖ് കരാര്‍ പ്രകാരം 1.55 കോടിയോളം രൂപ കൈപ്പറ്റുകയും തുടർന്ന് കരാറിന് വിരുദ്ധമായി സിനി ആർട്ടിസ്റ്റിനെ എഗ്രിമെന്റിൽ ഏർപ്പെടുത്തുകയും തന്നെ ഒഴിവാക്കുകയുമായിരുന്നെന്ന് വിവേക് വിശ്വം കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായും തൗഫീഖ്, നൈസാം ഫിലിം പ്രൊഡക്ഷൻ, നവീൻ, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത്, ഡയറക്ടർമാരായ സേതുനാഥ്, വി എസ് അഭിലാഷ് എന്നിവർക്ക് പങ്കുണ്ടെന്നും വിവേക് പറഞ്ഞു. സംഭവശേഷം പാലാരിവട്ടം പൊലിസിൽ പരാതി നൽകിയെങ്കിലും അന്ന് അന്വേഷണം നടത്താൻ പൊലീസ് തയ്യാറാകാതെ വന്നതോടെയാണ് കേസ് നീണ്ടുപോയെതെന്ന് വിവേക് ആരോപിച്ചു. നിലവിൽ സിഐ ഫിറോസിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.