Web Desk

ഇടുക്കി

April 06, 2021, 12:19 pm

കേരളത്തില്‍ തുടര്‍ഭരണം വേണം; ആസിഫ് അലി

Janayugom Online

കേരളത്തില്‍ ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം വേണമെന്ന് ചലച്ചിത്ര നടന്‍ ആസിഫ് അലി. ഇടുക്കി കുമ്പന്‍ കല്ല് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ഭരണം വേണമെന്നും മികച്ച ഭരണം വരട്ടെയെന്നും ആസിഫ് അലി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളും ഇടതുമുന്നണിക്ക് ഒപ്പമെന്ന് മന്ത്രി തോമസ് ഐസക്ക്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വികസനമാണെന്നും വോട്ട് ചെയ്ത ശേഷം അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.
എല്‍ഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നും കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ എല്‍ഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എല്‍ഡിഎഫിന്റെ തുടർ ഭരണം ജനങ്ങൾ ആഗ്രഹിക്കുന്നു. വൻ വിജയം എല്‍ഡിഎഫ് നേടും — മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ നാല് മണിക്കൂറിൽ സംസ്ഥാനത്ത് 30.04 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പുരുഷന്‍മാര്‍ 30.96 ശതമാനവും സ്ത്രീകള്‍ 25.95 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 5.53 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 140 ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാന്‍ സാധിക്കുന്നത്. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് 11 മണി പിന്നിടുമ്പോൾ മികച്ച പോളിംഗ് ശതമാനത്തിലേക്ക് തന്നെ സംസ്ഥാനം എത്തുമെന്ന സൂചനകളാണ് കിട്ടുന്നത്.

Eng­lish sum­ma­ry: Asif ali state­ment after voting
You may also like this video: