Web Desk

October 27, 2020, 3:55 pm

ഗുരുതര കോവിഡ് രോഗികളുടെ മരണ സാധ്യത കുറയ്ക്കാൻ ആസ്പിരിൻ

Janayugom Online

കോവിഡ് രോഗികളിൽ ഹൃദ്രോഗ സംബന്ധമായി ചെറിയ ഡോസിൽ നിത്യവും ആസ്പിരിൻ കഴിക്കുന്നവർക്ക് മരണ സാധ്യത കുറവാണെന്ന് പഠനങ്ങൾ. ആസ്പിരിൻ കഴിക്കുന്നവർ തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേഷനിലും കോവിഡിനെ തുടർന്ന് എത്താനുള്ള സാധ്യത കുറവാണെന്നും ആസ്പിരിൻ കഴിക്കാത്തവരെ അപേക്ഷിച്ച് രോഗത്തെ അതിജീവിക്കാനുള്ള സാധ്യതയാണ് ഇവർക്ക് കൂടുതലെന്നും അമേരിക്കയിലെ മേരിലാൻഡ് സർവകലാശാലയിൽ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.

അനസ്തേഷ്യ ആൻഡ് അനൽജേസിയ എന്ന ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ക്രമാനുസൃതമല്ലാത്ത ക്ലിനിക്കൽ പരീക്ഷണത്തിലൂടെ ഈ കണ്ടെത്തൽ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ മേരിലാൻഡ് സർവകലാശാലയിലെ ജോനാഥൻ ചൗ പറയുന്നു.

വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 44 ശതമാനവും ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 43 ശതമാനവും ആസ്പിരിൻ ഉപയോഗിക്കുന്നവരിൽ കുറവായിരുന്നതായി പഠനത്തിൽ കണ്ടെത്തി. ആസ്പിരിൻ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് മരിക്കാനുള്ള സാധ്യത ആസ്പിരിൻ ഉപയോഗിക്കുന്നവരിൽ 47 ശതമാനം കുറവായിരുന്നു. ആസ്പിരിൻ ഉപയോഗിച്ച രോഗികളിൽ രക്തസ്രാവം പോലുള്ള സങ്കീർണതകളും ആശുപത്രി വാസത്തിനിടെ കുറവായിരുന്നു.

Eng­lish sum­ma­ry; aspirin use may cut death risk in severe covid patients

You may also like this video;