താത്കാലികമായി പന്നിമാംസത്തിന്റെ വില്‍പ്പന നിരോധിച്ച് അസം. അജ്ഞാത വൈറസിന്റെ ആക്രമണത്തെ തുടര്‍ന്നാണ് മാംസം വില്‍പ്പന നിരോധിച്ചത്. സംസ്ഥാനത്തെ ബിസ്ബന്ത്, ദിമാജി, ദിബ്രുഹഡ്, ലക്കിംപൂര്‍, ശിവസാഗര്‍, ജോഹറത്ത് എന്നീ ആറു ജില്ലകളിലായി വൈറസ് ബാധയേറ്റ് 19000 പന്നികള്‍ ചത്തിരുന്നു.
ചത്ത പന്നികളില്‍ നിന്നും സാമ്പിളുകള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസിസില്‍ അയച്ചിരിക്കുകയാണ്. ഒരു മുൻകരുതല്‍ എന്ന നിലയിലാണ് പരിശോധനാ ഫലം വരും മുമ്പ് തന്നെ മാംസ വില്‍പ്പന നിരോധിച്ചതെന്ന് മൃഗപരിപാലന വകുപ്പ് മന്ത്രി അതുല്‍ ബോറ അറിയിച്ചു.
English Summary: Assam banning sale of pork.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.