അസം വെള്ളപ്പൊക്കം; 12 ലക്ഷം ജനങ്ങള്‍ ദുരിതത്തില്‍, മരണം 108 ആയി

Web Desk

അസം

Posted on July 31, 2020, 10:57 am

അസമില്‍ വെള്ളപ്പൊക്കത്തില്‍ 108 മരണം. പന്ത്രണ്ട് ലക്ഷം ജനങ്ങളെ ദുരന്തം നേരിട്ട് ബാധിച്ചതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 1339 ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ബിഹാറിലും സ്ഥിതി മോശമാണ്. 39 ലക്ഷം ജനങ്ങളാണ് അവിടെ ദുരിതത്തിലായിരിക്കുന്നത്. മൂന്ന് ദിവസത്തേക്ക് കൂടി പശ്ചിമ ബംഗാളിന്റെ വടക്കൻ മേഖലയിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ENGLISH SUMMARY:Assam flood lat­est news
You may also like this video