Web Desk

ഗുവാഹട്ടി

January 03, 2021, 5:58 pm

ഹയര്‍സെക്കന്ററി പരീക്ഷയില്‍ ഉത്തത വിജയം നേടുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കൂട്ടറുകള്‍ നല്കാനൊരുങ്ങി ആസ്സാം സര്‍ക്കാര്‍

Janayugom Online

ഹയര്‍സെക്കന്ററി പരീക്ഷയില്‍ ഉത്തത വിജയം നേടുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കൂട്ടറുകള്‍ വിതരണം ചെയ്യാന്‍ തയ്യാറെടുത്ത് ആസ്സാം സര്‍ക്കാര്‍. വിദ്യാഭ്യാസമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. അസ്സം ഹയര്‍സെക്കന്ററി എജ്യൂക്കേഷന്‍ കൗണ്‍സിലിന് കീഴിലാകും ഫസ്റ്റ് ഡിവിഷനോട് കൂടി വിജയിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാണ് സ്‌കൂട്ടറുകള്‍ നല്‍കുക . ഗ്രഖ്യാന്‍ ഭാരതി പദ്ധതി പ്രകാരമാണ് സ്‌കൂട്ടറുകള്‍ വിതരണം . 22,250 സ്‌കൂട്ടറുകള്‍ക്കായി 144 കോടി രൂപ ചിലവഴിച്ചിട്ടുള്ളതായും ഹിമാന്ത ബിശ്വ ശര്‍മ്മ അറിയിച്ചു.നേരത്തെ വിവാഹം കഴിപ്പിച്ചയക്കുന്നതും, സാമ്ബത്തിക ഭാരം നല്‍കുന്നതുമാണ് പെണ്‍കുട്ടികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . ബിജെപി സര്‍ക്കാര്‍ കോളേജുകളിലെ ഫീസ് വെട്ടിച്ചുരുക്കിയതിനെ തുടര്‍ന്ന് 4.80 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇക്കുറി പുതുതായി കോളേജില്‍ പ്രവേശനം നേടി. ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് 1,500 മുതല്‍ 2000 രൂപവരെ സാമ്ബത്തിക സഹായം അനുവദിച്ചിട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം ഉള്‍പ്പെടെ വാങ്ങുന്നതിന് ഈ തുക പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി.

Eng­lish sum­ma­ry: Assam govt to pro­vide scoot­ers to stu­dents who pass the High­er Sec­ondary examination
you may also like this video