നാലും ഒൻപതും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് ആസം സ്വദേശിയായ കാമുകനൊപ്പം നാടുവിട്ട യുവതിയെ അറസ്റ്റ് ചെയ്തു. കാമുകനോടൊപ്പം പോയ യുവതി എത്തിയതാകട്ടെ നക്‌സൽ സാന്നിധ്യമുള്ള ഗ്രാമീണ മേഖലയിൽ. പുതുതായി നിർമ്മിക്കുന്ന വീടിന്റെ വയറിങ് പണിക്ക് വന്ന ആസാം സ്വദേശിയായ യുവാവിനൊപ്പം വെറും മൂന്ന് ദിവസത്തെ പരിചയം മാത്രം വെച്ചാണ് യുവതി പോയത്. മൂന്ന് മാസത്തിനു ശേഷമാണ് ആസാം ദിംബൂർഗർ ജില്ലയിലെ ഗ്രാമത്തിൽ താമസക്കാരനായ മൈനയെന്നു വിളിക്കുന്ന മൃദുൽ ഗൊഗോയി (31) , തൊമ്മൻകുത്ത് സ്വദേശിനി ഗീത (32) എന്നിവരെ കാളിയാർ പൊലീസ് അറസ്റ്റു ചെയ്തത്.
കാമുകനൊപ്പം മക്കളെ ഉപേക്ഷിച്ച് സ്ഥലം വിട്ടതാണ് കേസിന് വഴിത്തിരവായത്. ഇതോടെ ജുവൈനൽ ജസ്റ്റീസ് ആക്ട് ചുമത്തി. യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് കാളിയാർ എസ്ഐ വി സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുന്നതിനിടെ സൈബർ സെല്ലിന്റെ സഹായത്തോടെ ഇവർ എവിടെയുണ്ടെന്ന് കണ്ടെത്തി. കാളിയാർ എഎസ്ഐ വിജേഷ്, സിപിഒമാരായ അജിത്, ഷൈലജ, ശുഭ എന്നിവർ ആസാമിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു .
വീട് വിട്ട ശേഷം ട്രെയിനിൽ ദിംബൂർഗറിൽ എത്തി കാമുകനൊപ്പം താമസിക്കുകയായിരുന്നു ഗീത. കസ്റ്റഡിയിൽ എടുത്ത ഇരുവരെയും സമീപത്തെ മൊറാൻ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ മൈനയുടെ ഗ്രാമവാസികൾ പൊലീസ് സ്റ്റേഷൻ വളഞ്ഞു. തുടർന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി പി. കെ. മധു തമിഴ്‌നാട് സ്വദേശിയായ ദിംബുഗർ എസ്പി ശ്രീജിത്തുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം തേടി.
പിന്നീട് സ്ഥലത്തു നിന്നും 500 ഓളം കിലോമീറ്റർ അകലമുള്ള ഗുവാഹത്തി എയർപോർട്ട് വരെ ആയുധധാരികളായ സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിൽ എത്തിക്കുകയായിരുന്നു. പിന്നീട് ഇരുവരെയും വിമാന മാർഗം കേരളത്തിലെത്തിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.. യുവതിയുടെ കാമുകൻ മൈനക്ക് സ്വദേശത്ത് ഭാര്യയും കുട്ടിയുമുണ്ട്.
English summary: assam love story new updates
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.