29 March 2024, Friday

Related news

December 2, 2023
September 26, 2023
September 22, 2023
September 16, 2023
September 11, 2023
August 5, 2023
July 23, 2023
July 16, 2023
July 6, 2023
July 5, 2023

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമം; അസം സ്വദേശി അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
October 16, 2021 10:55 am

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിൽ അസം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം തൈക്കാട് ആശുപത്രിക്ക് സമീപമാണ് സംഭവം. അസം സ്വദേശിയായ ജോണി കച്ചോബിനെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിക്ക് സമീപം വാഹനം പാർക്ക് ചെയ്ത സമയത്താണ് പ്രതി വാഹനത്തിനുള്ളില്‍ ഇരുന്ന പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്.

തുടര്‍ന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയ്ക്കെതിരെ പോക്‌സോ ആക്‌ട് ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതി മാനസികാസ്വാസ്ഥ്യം പ്രകടപ്പിക്കുന്നതിനാല്‍ റിമാന്‍ഡ് നടപടികള്‍ക്ക് ശേഷം ഇയാളെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
Eng­lish Sum­ma­ry; Assam native arrest­ed in Attempt to assault a minor girl
You May Also Like This Video;


.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.