June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

അസമിലെ അ​ന്തി​മ പൗ​ര​ത്വ ര​ജി​സ്റ്റ​ർ പ​ട്ടി​കയുടെ വിവരങ്ങൾ വെ​ബ്​സൈ​റ്റി​ൽ ​നി​ന്നും അപ്രത്യക്ഷമായി

By Janayugom Webdesk
February 12, 2020

അസമിലെ അ​ന്തി​മ പൗ​ര​ത്വ ര​ജി​സ്റ്റ​ർ പ​ട്ടി​കയുടെ വിവരങ്ങൾ വെ​ബ്​സൈ​റ്റി​ൽ​നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യി. 2019 ഓഗസ്റ്റ് മാസം പുറത്തിറക്കിയ എൻആർസി വിവരങ്ങളാണ് വെബ്സൈറ്റായ ”www. nrcas­sam. nic. in” നിന്ന് കാണാതായത്. എന്നാൽ വിവരങ്ങൾ സുരക്ഷിതമാണെന്നും സാങ്കേതിക പ്രശ്നങ്ങളാണ് ഇതിന് പിന്നിലെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്ന വിശദീകരണം. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഐടി കമ്പനിയായ വിപ്രോയുമായുള്ള കരാർ പുതുക്കാത്തതിനെ തുടർന്നാണ് വിവരങ്ങൾ അപ്രത്യക്ഷമായതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വിവരങ്ങൾ സൂക്ഷിച്ച ക്ലൗഡ് സർവീസിന്റെ കാലാവധി 2019 ഒക്ടോബർ 19 വരെയാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ കരാർ പുതുക്കിയിരുന്നില്ല. അതിനാൽ ഡിസംബർ 15ന് തന്നെ സർവീസ് വിപ്രോ നിർത്തിവച്ചുവെന്നും എൻആർസി സ്റ്റേറ്റ് കോ ഓർഡിനേറ്റർ ഹിതേഷ് ദേവ് ശർമ മാധ്യമങ്ങളോട് പറഞ്ഞു.

അ​ന്തി​മ പ​ട്ടി​ക 2019 ഓ​ഗ​സ്റ്റ് 31 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു​ശേ​ഷം ഒ​ഴി​വാ​ക്കി​യ​വ​രു​ടേ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​വ​രു​ടേ​യും പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക വെ​ബ്​സൈറ്റിൽ ​അ​പ് ലോ​ഡ് ചെ​യ്തി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ അപ്രത്യക്ഷമായിരിക്കുന്നത്.

Eng­lish Sum­ma­ry: Assam NRC data details gone miss­ing from website

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.