Web Desk

അസം

July 15, 2021, 8:15 pm

പിന്നില്‍ ആളെയിരുത്തി എത്തിയ സ്കൂട്ടറുകാരനെ ചവിട്ടി വീഴ്ത്തി അസം പൊലീസ്; വീഡിയോ

Janayugom Online

കോവിഡ് രോഗം വ്യാപനം രാജ്യത്ത് ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് വിവിധ സര്‍ക്കാരുകള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. രോഗം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി അസമില്‍ ഇരുചക്ര വാഹനത്തില്‍ ആളെയിരുത്തിയുള്ള യാത്ര തന്നെ നിരോധിച്ചിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ തെറ്റിച്ച് ചില വിരുതന്മാര്‍ ഇരുചക്രവാഹനത്തില്‍ വരാറുണ്ട്. എന്നാല്‍ നിയമം നടപ്പാക്കാൻ ഒരു പൊലീസുകാരൻ ചെയ്ത് പ്രവര്‍ത്തിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാത്.

അസാമിലെ ഗുവാഹത്തിയിലാണ് സംഭവം. പിന്നിൽ ആളെയിരുത്തി നിയമം തെറ്റിച്ചെത്തിയ സ്കൂട്ടറുകാരനെ ചവിട്ടി വീഴ്‍ത്തുകയായിരുന്നു പൊലീസുകാരന്‍. വാഹനം നിർത്താതെ രക്ഷപെടാൻ ശ്രമിച്ച സ്കൂട്ടറുകാരനെയാണ് ചവിട്ടി വീഴ്ത്തിയത്.

പൊലീസ് ചെക്പോസ്റ്റിനടുത്താണ് സ്കൂട്ടറിൽ നിന്നു രണ്ടുപേർക്കും വീണത്. എന്നാല്‍ ഇരുവര്‍ക്കും കാര്യമായ പരിക്കുകളില്ലെങ്കിലും ജീവന് പോലും ആപത്തുണ്ടാക്കുന്ന പ്രവൃത്തിയായതിനാല്‍ പൊലീസുകാരന് നേരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ചവിട്ടി വീഴ്ത്തിയത് ഗുരുതരമായ നിയമലംഘനമാണെന്നും എന്തുകൊണ്ടാണ് സ്കൂട്ടർ തടഞ്ഞ് നിർത്താൻ ശ്രമിക്കാതിരുന്നതെന്ന് സമൂഹമാധ്യങ്ങളിലൂടെ ആളുകൾ ചോദിക്കുന്നു.

eng­lish summary:Assam police video went viral
you may also like this video