20 April 2024, Saturday

Related news

April 7, 2024
April 7, 2024
April 6, 2024
April 6, 2024
April 2, 2024
March 30, 2024
March 29, 2024
March 23, 2024
March 20, 2024
March 16, 2024

അസം വെടിവയ്പ്പ്; സിറ്റിങ് ജഡ്ജി അന്വേഷിക്കണം: ഇടതുപക്ഷം

Janayugom Webdesk
ന്യൂഡല്‍ഹി
September 24, 2021 10:13 pm

അസമില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കലിനെയും പ്രതിഷേധിച്ച ജനങ്ങളെ വെടിവച്ചുകൊലപ്പെടുത്തിയതിനെയും സിപിഐ, സിപിഐ(എം), സിപിഐ(എംഎല്‍), അസം ഗണ മോര്‍ച്ച, ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ അപലപിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറി ദീപന്‍ ഭട്ടാചാര്യ അധ്യക്ഷനായി.

സംഭവത്തെക്കുറിച്ച് സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കുടിയൊഴിപ്പിക്കല്‍ നടപടി ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പുനരധിവാസം അടിയന്തരമായി ഉറപ്പാക്കണമെന്നും സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കൃത്യമായ പുനരധിവാസം ഉറപ്പാക്കാതെയുള്ള ഒഴിപ്പിക്കല്‍ നടപടികളെല്ലാം സംസ്ഥാനത്ത് നിര്‍ത്തിവയ്ക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ആര്‍എസ്എസ്-ബിജെപി തന്ത്രങ്ങളെ പരാജയപ്പെടുത്താനും സമാധാനവും മത‑സാമുദായിക ഐക്യവും നിലനിര്‍ത്താനും ശക്തിപ്പെടുത്താനും ഒരുമിച്ച് അണിനിരക്കണമെന്ന് എല്ലാ ഇടതുപക്ഷ‑മതനിരപേക്ഷ പാര്‍ട്ടികളോടും സംഘടനകളോടും എല്ലാ വിഭാഗം ജനങ്ങളോടും സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Eng­lish sum­ma­ry; Assam shoot­ing; The sit­ting judge should inves­ti­gate: Left

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.