24 April 2024, Wednesday

Related news

November 24, 2022
August 30, 2022
August 17, 2022
July 20, 2022
July 18, 2022
July 14, 2022
July 9, 2022
June 26, 2022
June 16, 2022
June 16, 2022

സിദ്ദു മൂസെവാലയുടെ കൊലപാതകം; ലോറന്‍സ് ബിഷ്ണോയ് ഒന്നാം പ്രതി

Janayugom Webdesk
June 16, 2022 8:40 pm

സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയ് ഒന്നാം പ്രതി. അതേസമയം സംഭവത്തില്‍ ബന്ധമുള്ള നാല് ഷൂട്ടര്‍മാരെ കൂടി പഞ്ചാബ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

പെട്രോള്‍ പമ്പില്‍ നിന്നും ലഭിച്ച ബില്ലിനെ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തില്‍ പ്രിയംവദ്, അങ്കിത്. മനു കുസ, ജഗ്രൂപ് രൂപ എന്നിവരെയാണ് തിരിച്ചറഞ്ഞിട്ടുള്ളത്. ഇവരില്‍ ആരുടെയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

തിഹാര്‍ ജയിലായിരുന്ന ബിഷ്ണോയിയെ കഴിഞ്ഞ ദിവസമാണ് കനത്ത സുരക്ഷയോടെ പഞ്ചാബില്‍ എത്തിച്ചത്. തുടര്‍ന്ന് ഖരാറില്‍ ദീര്‍ഘനേരം ചോദ്യം ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുമായി ബിഷ്ണോയ് സഹകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ മാസം 29നാണ് പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. മൂസെവാലയുടെ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് കൊലപാതകം നടന്നത്. ബിഷ്ണോയ് ഉള്‍പ്പെടെ 10 പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

Eng­lish summary;Assassination of Sid­hu Muse­wala; Lawrence Bish­noi is the first defendant

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.