Web Desk

കൊച്ചി

December 19, 2020, 1:58 pm

ഷോപ്പിങ് മാളില്‍ യുവനടിയെ അക്രമിച്ച സംഭവം; മെട്രോയിലെ സിസിടിവി പരിശോധിച്ചു

Janayugom Online

കൊച്ചി മാളില്‍ യുവ നടിയെ അക്രമിച്ച സംഭവത്തില്‍ യുവാക്കള്‍ക്കായുള്ള തിരച്ചിലില്‍ മെട്രോയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. പ്രതികളെ മാളിലെ സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയെങ്കിലും വ്യക്തമായി തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഷോപ്പിങ് മോളില്‍ പ്രതികള്‍ പേര് വിവരം നല്‍കിയിട്ടില്ല. പ്രതികള്‍ മെട്രോ വഴിയാണ് മാളിലെത്തിയതെന്ന് പൊലീസ് കണ്ടെത്തി.

ഇന്നലെ മുതല്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. പൊലീസ് നടിയുടെ അമ്മയുടെ മൊഴിയെടുത്തു. തുടര്‍ന്ന് സ്ത്രീകളെ അപമാനിക്കല്‍, പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. സംഭവം യുവനടി ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പങ്കുവച്ചത്. തുടര്‍ന്ന് വനിതാ കമ്മീഷനും സ്വമേധയ കേസ് എടുത്തിരുന്നു. പ്രമുഖ മാളില്‍ കുടുംബത്തിനൊപ്പം ഷോപ്പിംഗിനെത്തിയ നടിയെയാണ് രണ്ട് യുവാക്കല്‍ ചേര്‍ന്ന് വ്യാഴാഴ്ച രാത്രി 7.10നോടെ കടന്നു പിടിക്കുകയും ശല്യം ചെയ്യുകയും ചെയ്തത്.

ENGLISH SUMMARY:Assault on a young actress at a shop­ping mall; Metro CCTV checked
You may also like this video