October 2, 2022 Sunday

Related news

August 30, 2022
July 20, 2022
June 27, 2022
June 27, 2022
June 26, 2022
June 13, 2022
June 6, 2022
June 6, 2022
May 30, 2022
March 23, 2022

ബൈഡന്റെ കോവിഡ്‌ സമാശ്വാസ ബില്ലിന്‌ സഭയുടെ അംഗീകാരം

Janayugom Webdesk
February 28, 2021 10:43 am

യുഎസ്‌ പ്രസിഡന്റ്‌ ജോ ബൈഡന്റെ 1.9 ലക്ഷം കോടി ഡോളർ കോവിഡ്‌ സമാശ്വാസ ബില്ലിന്‌ പ്രതിനിധി സഭയുടെ അംഗീകാരം. 212നെതിരെ 219 വോട്ടിനാണ്‌ ശനിയാഴ്ച ബിൽ പാസായത്‌. ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കന്മാർക്കും തുല്യശക്തിയുള്ള സെനറ്റിൽക്കൂടി പാസായാൽ ബൈഡന്‌ അതൊരു രാഷ്ട്രീയ വിജയം കൂടിയാകും. കുറഞ്ഞ വേതനം ഉയർത്താനുള്ള ബൈഡന്റെ നിർദേശത്തോട്‌ റിപ്പബ്ലിക്കൻ സെനറ്റർമാർ എതിർപ്പ്‌ അറിയിച്ചിട്ടുണ്ട്‌. 

ജനങ്ങളിലേക്കും വാണിജ്യസ്ഥാപനങ്ങളിലേക്കും കൂടുതൽ പണമെത്തിച്ച്‌, കോവിഡ്‌ തളർത്തിയ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാണ്‌ പാക്കേജു‌കൊണ്ട്‌ ലക്ഷ്യമിടുന്നത്‌.കോവിഡ്‌ അടച്ചുപൂട്ടലിൽ രാജ്യത്ത്‌ തൊഴിലില്ലായ്മ 10 ശതമാനമായി ഉയർന്നതായും ഒരുകോടി ആളുകൾക്ക്‌ തൊഴിൽ നഷ്ടമായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 1.1 കോടി തൊഴിൽ രഹിതർക്ക്‌ ആഗസ്ത്‌ അവസാനംവരെ തൊഴിലില്ലായ്മ വേതനം നൽകുന്നത്‌ ഉൾപ്പെടെയുള്ള നിർദേശങ്ങളാണ്‌ ബില്ലിലുള്ളത്‌. കോവിഡ്‌ വാക്സിനേഷൻ ത്വരിതപ്പെടുത്താൻമാത്രം 7000 കോടി ഡോളർ നീക്കിവച്ചിട്ടുണ്ട്‌.

eng­lish summary;Assembly approves Biden’s covid Con­so­la­tion Bill
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.