Web Desk

ന്യൂഡല്‍ഹി

January 02, 2021, 1:24 pm

നിയമസഭാ തെരഞ്ഞെടുപ്പ്; കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തീയതി തീരുമാനിക്കാനുള്ള ചര്‍ച്ചകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങി

Janayugom Online

കേരളം ഉള്‍പ്പടെയുള്ള നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തുടങ്ങി. മെയ് 24 മുതല്‍ ജൂണ്‍ എട്ടിനുള്ളില്‍ നാല് സംസ്ഥാനങ്ങളില്‍ പുതിയ സര്‍ക്കാരുകള്‍ അധികാരത്തില്‍ വരണം. സിബിഎസ്‌ഇ പരീക്ഷ തിയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരീക്ഷകളെ ബാധിക്കാത്ത രീതിയില്‍ തെരഞ്ഞടുപ്പ് തിയതി തീരുമാനിക്കാനാണ് കമ്മീഷന്‍ ശ്രമിക്കുന്നത്.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലും വരുംദിവസങ്ങളിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീണറും കമ്മീഷൻ അംഗങ്ങളും സന്ദര്‍ശനം നടത്തി സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തും. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്.  ഇതോടൊപ്പം കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭയുടെ കാലാധി മെയ് അവസാനം തീരുകയാണ്. അഞ്ചിടത്തും ഒരുമിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഇതുകൂടാതെ വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഈ ഘട്ടത്തിൽ നടക്കും.

Eng­lish sum­ma­ry: Assem­bly elec­tion in four states

You may also like this video: