മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് പോളിങ് 74 .6 ശതമാനം

Web Desk
Posted on November 28, 2018, 7:42 pm

ഭോപ്പാല്‍:മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് പോളിങ് 74 .6 ശതമാനം രേഖപ്പെടുത്തി. 2013ല്‍ 72.69 ശതമാനമായിരുന്നു പോളിങ് .

മധ്യപ്രദേശില്‍ മൂന്ന് മണിവരെ 50 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. സംസ്ഥാനത്ത് ആകെ 1545 വിവിപാറ്റ് മെഷിനുകള്‍ തകരാറിലായത് വോട്ടിംങ് മന്ദഗതിയിലാക്കി. പലയിടത്തും മണിക്കൂറുകളോളം വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്. പോളിംങ് വൈ കിയതോടെ ആളുകള്‍ തിരികെപ്പോയത് വോട്ടിംഗ് ശതമാനത്തെ ബാധിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളിലെ പോളിംഗ് ബൂത്തുകളില്‍ മാത്രമാണ് തടസ്സം നേരിടുന്നതെന്നും പിന്നില്‍ ബിജെപിയാമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ് ആരോപിച്ചു. മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. പതിനഞ്ച് വര്‍ഷമായി തുടരുന്ന ബിജെപി ഭരണം ഇക്കുറി അവസാനിപ്പിക്കുമെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ്. 2013 തിരഞ്ഞെടുപ്പില്‍ 165 സീറ്റുകളിലും ബിജെപി വിജയിച്ചു. ഇത്തവണ മിക്ക മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന പീഡനങ്ങളും കര്‍ഷകപ്രശ്ന്ങ്ങളും മുന്‍നിര്‍ത്തിയായിരുന്നു ഇത്തവണ കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ കൂടിയാകും മധ്യപ്രദേശ് നല്‍കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കമല്‍ നാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ് വിജയ് സിംഗ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ആരും ഇത്തവണ മത്സരിക്കുന്നില്ല. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മരുമകന്‍ വരാസിയോണി മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് മത്സരിക്കുന്നത്.

ജിഎസ്ടി, നോട്ട് നിരോധനം, കൃഷി മേഖലയിലെ പ്രശ്നങ്ങള്‍ കര്‍ഷക ആത്മഹത്യകള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ ഫലത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുമെത്തുന്ന പ്രതീക്ഷകളാണ് അഭിപ്രായ സര്‍വ്വേകള്‍ നല്‍കുന്നത്. ശക്തമായ ഭരണ വിരുദ്ധവികാരമാണ് മധ്യപ്രദേശില്‍ ബിജെപി നേരിടുന്നത്‌ .