Web Desk

തിരുവനന്തപുരം

January 26, 2021, 4:45 pm

നിയമസഭാ തെരഞ്ഞെടുപ്പ് ; ജോസഫ് ഗ്രൂപ്പിന് വഴങ്ങേണ്ടെന്ന് കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങള്‍

Janayugom Online

നിയമസഭാ തെര‌ഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിന് നല്‍കേണ്ടെന്ന് കോണ്‍ഗ്രസ് പ്രാദേശിക ഘടകം നേതൃത്വത്തോട് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച 15 സീറ്റുകളും വേണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗവും. പാര്‍ട്ടിയില്‍ സീറ്റിനായി സമ്മര്‍ദ്ദം ഏറുകയാണ്. എന്നാല്‍ ജോസും, ജോസഫും ഒന്നിച്ചു നിന്നപ്പോള്‍ നല്‍കിയ സീറ്റുകള്‍ നിലവിലെ സാഹചര്യത്തില്‍ തരാനൊക്കില്ലെന്ന നിലപാടിലുമാണ് കോണ്‍ഗ്രസ് . ഇടുക്കി സീറ്റ് ഉള്‍പ്പെടെ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നാണ് സൂചന. തന്നെയുമല്ല കോട്ടയത്തെ സീറ്റുകളും കോണ്‍ഗ്രസ് ഏറ്റെടുക്കും. ആ സീറ്റുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസില്‍ വന്‍ പട തന്നെ രംഗത്ത് എത്തിയിരിക്കുന്നു.

ENGLISH SUMMARY: Assem­bly elec­tions; Local ele­ments in Con­gress say the Joseph Group should not give in

YOU MAY ALSO LIKE THIS VIDEO