Web Desk

തിരുവനന്തപുരം

December 30, 2020, 8:05 pm

നിയമസഭ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തുന്നത് പരിഗണനയില്‍; ടിക്കാറാം മീണ

Janayugom Online

സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തുന്നത് പരിഗണനയിലാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കോവിഡ് മാനദണ്ഡങ്ങല്‍ പാലിക്കുന്നതിനാലാണിത്. എണ്‍പത് വയസിനു മുകളിലുള്ളവര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ വോട്ടിന് അവസരം ലഭിക്കും.

കൂടുതല്‍ പോളിങ് ബൂത്തുകള്‍ ഒരുക്കുന്നതിലൂടെ ഒരു ബൂത്തില്‍ ആയിരം പേര്‍ക്ക് വോട്ട് ചെയ്യാനുള്ള ക്രമീകരണമാണ് ഉണ്ടാകുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. ഇതിന് ശേഷം പേര് ചേര്‍ക്കാനുള്ള അപേക്ഷ ഓണ്‍ലൈനായി നല്‍കാവുന്നതാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

വോട്ടർപട്ടികയിൽ ഉൾപ്പെടുത്തും

2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസു തികയുന്ന എല്ലാവരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും www.voterportal. eci.gov.in സന്ദർശിക്കണം. വോട്ടർ ഹെൽപ്പ് ലൈൻ മൊബൈൽ ആപ്പ് വഴിയും പേര് ചേർക്കാം. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് www. ceo. ker­ala. gov. in വെബ്സൈറ്റ് വഴി പരിശോധിക്കാം.

ENGLISH SUMMARY:Assembly elec­tions to be held in two phas­es; Tikaram Meena
You may also like this video