നിയമസഭാ സമ്മേളനം;ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം

തിരുവനന്തപുരം: ഫെബ്രുവരി 26 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏപ്രില്‍ നാല് വരെ 24 ദിവസമായിരിക്കും സഭ ചേരുക. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ തന്നെ ബജറ്റ് പാസാകുമെന്ന അപൂര്‍വതയും ഈ സഭാ സമ്മേളനത്തിന്റെ പ്രത്യേകതയാണ്.
കേരളത്തിന്റെ സമസ്തമേഖലകളിലും വികസനം എത്തിക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാണ് ഫെബ്രുവരി രണ്ടിന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് അവതരിപ്പിച്ചത്. ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ വകുപ്പുകളിലെയും പദ്ധതികള്‍ക്ക് ആവശ്യമായ തുക സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസം മുതല്‍ തന്നെ ഇനി മുതല്‍ ലഭിച്ചുതുടങ്ങും. മുന്‍ കാലങ്ങളില്‍ ബജറ്റ് അവതരിപ്പിച്ചശേഷം വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി ഡിസംബര്‍ മാസത്തോടെ മാത്രമേ പല പദ്ധതികള്‍ക്കും ബജറ്റ് വിഹിതം ലഭിക്കുകയുണ്ടായിരുന്നുള്ളു. മാര്‍ച്ച് 31നകം പണി പൂര്‍ത്തിക്കാന്‍ കഴിയാതെ വരുന്ന പദ്ധതികളില്‍ പലതും പാതിവഴിയിലാവുകയും ചെയ്യുമായിരുന്നു. ഇത് ഒഴിവാക്കാനായാണ് മാര്‍ച്ച് മാസത്തില്‍തന്നെ ബജറ്റ് പാസാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
1980ല്‍ സബ്ജക്ട് കമ്മറ്റി നിലവില്‍ വന്ന ശേഷം മാര്‍ച്ച് 31ന് മുന്‍പ് ആദ്യമായി പൂര്‍ണ ബജറ്റ് അവതരിപ്പിച്ചത് 2004 ല്‍ മാത്രമാണ്.