Web Desk

തിരുവനന്തപുരം

February 26, 2021, 11:26 am

നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്

Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വെെകിട്ട് 4.30 ന് മാധ്യമങ്ങളെ കാണും. ഡല്‍ഹി വിഗ്വാര്‍ ഭവനില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തീയതി പ്രഖ്യാപിക്കുക.  അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിയായിരിക്കും ഇന്ന് പ്രഖ്യാപിക്കുംകേരളത്തിന് പുറമോ പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക..

 

കോവിഡ് സാഹചര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെയായിരിക്കും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക. കോവിഡ് വ്യാപനം തടയുന്നതിനായി കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുന്നതിനായുള്ള നീക്കങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

 

Updat­ing.….….…..