മുത്തൂറ്റ്: അസറ്റ് അണ്ടര്‍ മാനേജ്‌മെന്‍റ് 2238 കോടിയായി വര്‍ദ്ധിച്ചു

Web Desk
Posted on April 17, 2018, 5:06 pm

കൊച്ചി: 131 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ഏറ്റവുമധികം വളര്‍ച്ച രേഖപ്പെടുത്തുന്ന പ്രമുഖ, ബാങ്കിതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ പ്രവര്‍ത്തനം ഫലം പുറത്തുവിട്ടു. കമ്പനിയുടെ ആകെ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് ഇക്കാലയളവില്‍ 2238 കോടിയായി വര്‍ദ്ധിച്ചു. വായ്പ അനുവദിക്കുന്നതിലുണ്ടായ വളര്‍ച്ചയാണ് മികച്ച പ്രകടനം നടത്തുന്നതിന് കമ്പനിക്ക് ഗുണകരമായത്. ഉപഭോക്തൃ കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും കൂടുതല്‍ സേവനങ്ങള്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലുളള എല്ലാ സ്ഥാപനങ്ങളിലൂടെയും ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു
201718 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ മൊത്തലാഭം 11.1 കോടിയില്‍ നിന്നും 21.5 കോടിയായി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരത്യം ചെയ്യുമ്പോള്‍ 93.7 ശതമാനമാണ് മൊത്ത ലാഭത്തിലെ വര്‍ദ്ധന . ആകെ വരുമാനം 79.8 കോടിയില്‍ നിന്നും 48.9 ശതമാനം വര്‍ദ്ധനയോടെ 118.80 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

ഇക്കാലയളവില്‍ ആകെ വിതരണം ചെയ്ത തുക 51.8ശതമാനം വര്‍ദ്ധനയോടെ 1969.6 കോടിയായി. നേരത്തെ ഇത് 1297.8 കോടിയായിരുന്നു. ഉപഭോക്തൃ നിര 35.9 ശതമാനം ഉയര്‍ന്ന് 5.7 ലക്ഷമായി. പ്രതി ഓഹരി വരുമാനം 21.9 രൂപയില്‍ നിന്നും 36.4 രൂപയായി. മൊത്ത ആസ്തി 1439.7 കോടിയില്‍ നിന്നും 2238 കോടിയായി. കിട്ടാക്കടം 4.6 ശതമാനമായി താഴുകയും ചെയ്തു

രാജ്യത്തെ ഏറ്റവുമധികം വളര്‍ച്ച രേഖപ്പെടുത്തുന്ന എന്‍ബിഎഫ്‌സി എന്ന നിലക്ക് കഴിഞ്ഞ 5 വര്‍ഷമായി 26.5 ശതമാനമെന്ന വാര്‍ഷിക വളര്‍ച്ച മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് കൈവരിക്കുന്നുണ്ടെന്ന് മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് എംഡി തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. ” ഏറ്റവും മികച്ച സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനമാണ് നല്‍കി വരുന്നത്. ഉപയോക്താക്കളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നിറവേററുന്ന ഒരു മുത്തൂറ്റ് എക്‌സ്പീരിയന്‍സാണ് ലക്ഷ്യമിടുന്നത്”. അദ്ദേഹം വ്യക്തമാക്കി

ഉപഭോക്താക്കളുടെ അകമഴിഞ്ഞ വിശ്വാസമാണ് അസറ്റ് അണ്ടര്‍ മാനേജ്‌മെന്റില്‍ 55.5 ശതമാനം വളര്‍ച്ചയും 26.5 ശതമാനം വാര്‍ഷിക വളര്‍ച്ചയും കൈവരിക്കാനായതിലൂടെ വ്യക്തമാകുന്നതെന്ന് മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലി. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മധു അലക്‌സ്യൂസ് പറഞ്ഞു. ഡിജിറ്റല്‍വല്‍ക്കരണവും യന്ത്രവല്‍ക്കരണവും വഴി മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റെ അതിദ്രുത വളര്‍ച്ച തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

201718 അവസാന പാദത്തിലെ പ്രവര്‍ത്തന ഫലം
201718 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ മൊത്തലാഭം 11.1 കോടിയില്‍ നിന്നും 21.5 കോടിയായി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരത്യം ചെയ്യുമ്പോള്‍ 93.7 ശതമാനമാണ് മൊത്ത ലാഭത്തിലെ വര്‍ദ്ധന . ആകെ വരുമാനം 79.8 കോടിയില്‍ നിന്നും 48.9 ശതമാനം വര്‍ദ്ധനയോടെ 118.80 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

സാമ്പത്തിക ചിലവുകള്‍ 25.2 ശതമാനം വര്‍ദ്ധനയോടെ 25.8 കോടിയില്‍ നിന്നും 32.3കോടിയായി.ഇക്കാലയളവില്‍ ആകെ ചിലവുകള്‍ 35.5 ശതമാനം വര്‍ദ്ധിച്ച് 62.9 കോടിയില്‍ നിന്നും 85.9 കോടിയായി ഉയര്‍ന്നു .

നികുതിയൊടുക്കുന്നതിനുള്ള മുമ്പുള്ള ലാഭം 94.5 ശതമാനം വര്‍ദ്ധിച്ചു. 16.9 കോടിയില്‍ നിന്നും 32.9 കോടിയായാണ് ലാഭം ഉയര്‍ന്നത്. വായ്പ അനുവദിക്കുന്നതിലും ഗണ്യമായ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 423.1 കോടിയാണ് തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷം ഇക്കാലയളവില്‍ രേഖപ്പെടുത്തിയതെങ്കില്‍ ഇത്തവണ അത് 594.7 കോടിയായി ഉയര്‍ന്നു

20118 സാമ്പത്തിക വര്‍ഷത്തിലെ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡിന്റെ പ്രവര്‍ത്തന ഫലം

20118 സാമ്പത്തിക വര്‍ഷം മികച്ച വളര്‍ച്ചയാണ് മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലി. കൈവരിച്ചത്. ആകെ വരുമാനം 40.1% ഉയര്‍ന്ന് 398.1 കോടിയായി. 201617ല്‍ ഇത് 284.2 കോടിയായിരുന്നു

സാമ്പത്തിക ചിലവുകള്‍ 18.1% വര്‍ദ്ധനയോടെ 104 കോടിയില്‍ നിന്നും 122.8 കോടിയായി. ഇക്കാലയളവില്‍ ആകെ ചിലവുകള്‍ 32.6% വര്‍ദ്ധിച്ച് 238 കോടിയില്‍ നിന്നും 315 കോടിയായി ഉയര്‍ന്നു

201718 മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് നികുതിയൊടുക്കിയതിന് ശേഷം 53.7 കോടി രൂപ ലാഭം നേടി. 201617ല്‍ ഇത് 30.1 കോടി മാത്രമായിരുന്നു. ലാഭത്തിലെ വളര്‍ച്ച 78.4% ആണ്

വായ്പ അനുവദിക്കുന്നതിലുണ്ടായ വളര്‍ച്ചയാണ് മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡിന്റെ മികച്ച പ്രകടനത്തിന് കാരണം. പ്രധാനമായും ഇരുചക്ര വാഹന വായ്പയിലാണ് നേട്ടം കൈവരിക്കാനായത്. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡിന്റെ വായ്പയുടെ 90 ശതമാനവും ഇരു ചക്ര വാഹന വായ്പയാണ് .ഈ വിഭാഗത്തില്‍ ആകെ കിട്ടാക്കടം 3 ശതമാനം മാത്രമാണ്
201718 ല്‍ ആകെ 1969.6 കോടി രുപയാണ് വായ്പ അനുവദിച്ചത്. 201617ല്‍ ഇത് 1297.8 കോടിയായിരുന്നു

2018 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ആകെ ആസ്തി 2238 കോടിയാണ്. 2017 മാര്‍ച്ച് 31ന് ഇത് 1439.7 കോടിയായിരുന്നു. 55.4 ശതമാനമാണ് വര്‍ദ്ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 478.3 കോടി വരുന്ന എട്ട് സെക്യൂരിറ്റൈസേഷന്‍ ഇടപാടുകളും കമ്പനി നടത്തിയിട്ടുണ്ട്

ദക്ഷിണേന്ത്യയിലെ മികച്ച മുന്നേറ്റത്തിന് പിന്നാലെ ഉത്തരേന്ത്യയിലേക്കും കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് പ്രവര്‍ത്തനം വിപുലീകരിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നിന്നും മികച്ച വരുമാനം ലഭിക്കുന്നുണ്ട്. 201819 ല്‍ ദക്ഷിണേന്ത്യന്‍ ഇതര സംസ്ഥാനങ്ങളില്‍ 100 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ടോപ്പ് അപ്പ് ലോണുകള്‍ അനുവദിക്കുന്നതിന് പുറമേ പൈലറ്റ് അടിസ്ഥാനത്തില്‍ യൂസ്ഡ് കാറുകള്‍ക്ക് വായ്പ നല്‍കുന്നതിനും കഴിഞ്ഞ പാദത്തില്‍ തുടക്കമിട്ടിട്ടുണ്ട്. അടുത്ത 1218 മാസങ്ങള്‍ക്കുള്ളില്‍ പുതിയ സേവനങ്ങള്‍ക്ക് തുടക്കമിടാനും മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡിന് പദ്ധതിയുണ്ട്

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ശാഖകളിലൂടെ 324.5 കോടി രൂപയാണ് വിതരണം ചെയ്തത്. 56 ശതമാനമാണ് ഇതിലെ വാര്‍ഷിക വളര്‍ച്ച.
സെക്യൂരിറ്റൈസേഷന്‍ ഇടപാടുകളിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫണ്ട് ലഭ്യമാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട ബാങ്കുകളും എന്‍ബിഎഫ്‌സികളുമായിരുന്നു ഇതിന്റെ വരിക്കാര്‍ എന്ന നിലക്ക് കമ്പനിയുടെ വിശ്വാസ്യതയാണ് തെളിയിക്കപ്പെടുന്നത്. കാപിറ്റല്‍ ആഡിക്വസി റേഷ്യോയും ഡെബ്റ്റ് ഇക്വിറ്റി റേഷ്യോയും മെച്ചപ്പെടുത്തുന്നതിനായി 2017 നവംബറില്‍ 165 കോടിയുടെ ക്യുഐപി നടത്തിയിരുന്നു

കമ്പനി ഇത് വരെ 12 ലക്ഷം ഇരുചക്ര വാഹന വായ്പകളാണ് നല്‍കിയിരിക്കുന്നത്. ഇപ്പോഴും നില നില്‍ക്കുന്ന 5.7 അകൗണ്ടുകള്‍ കമ്പനിക്കുണ്ട്. ആകെ 2238 കോടി രൂപയുടെ വായ്പയാണ് മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് വിതരണം ചെയ്തിരിക്കുന്നത്.