വാടക ഗര്‍ഭധാരണ നിയന്ത്രണ (അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി റെഗുലേഷന്) ബില്ലിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കേന്ദ്ര, സംസ്ഥാന ബോര്‍ഡുകള്‍ ഇതു സംബന്ധിച്ച നിയമനിര്‍മാണം നടത്തും. ഭ്രൂണവില്‍പന കുറ്റകരമാക്കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്.
കൂടാതെ പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജനാ പദ്ധതിയിലെ ഭേദഗതികള്‍ക്ക് അംഗീകാരം, കര്‍ഷകര്‍ക്കു സ്വയം തീരുമാനിക്കാം. 22–ാമത് നിയമ കമ്മിഷനെ നിയമിക്കാന്‍ അനുമതി നല്കി. ക്ഷീര മേഖലയുടെ ഉത്തേജനത്തിനായി 4558 കോടി രൂപ അനുവദിച്ചു മുതലായ തീരുമാനങ്ങളും കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടായി.
English Summary: Assisted Reproductive Technology Regulation approved
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.