Web Desk

കപോന്‍ഹേഗന്‍

March 21, 2021, 10:09 am

ആസ്ട്രാസെനക്ക വാക്സിന്‍; ഡെന്‍മാര്‍ക്കില്‍ രക്തം കട്ടപിടിച്ച് ഒരു മരണം

Janayugom Online

ഡെന്‍മാര്‍ക്കില്‍ ആസ്ട്രാസെനക്ക വാക്സിന്‍ സ്വീകരിച്ചയാള്‍ക്ക് മസ്തിഷ്കമരണം സംഭവിച്ചതായി റിപ്പോര്‍ട്ട്. കോവിഡിനെതിരെയുള്ള വാക്സിനാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നതായി വിവരം. ഒ​രാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. രണ്ട് പേരും ആശുപത്രിജീവനക്കാര്‍ക്കാണ്.

വാക്സിന്‍ സ്വീകരിച്ച് 14 ദിവസത്തിനകമാണ് ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചത്. അടുത്തിടെ വാക്സിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന് വന്നിരുന്നു. വാക്സിന്‍ സ്വീകരിക്കുന്നവരുടെ രക്തം കട്ടപിടിക്കുന്നതിനെ തുടര്‍ന്ന് പല വിദേശ രാജ്യങ്ങളും വാക്സിന്‍ വിതരണം നിര്‍ത്തിവച്ചിരുന്നു. 14 മു​ത​ൽ ഡെ​ൻ​മാ​ർ​ക്കും അ​സ്ട്രാ​സെ​നേ​ക്ക വാ​ക്സി​ൻ നി​ർ​ത്തി​വ​ച്ചി​രു​ന്നു. അതേസമയം വാക്സിന്‍ രക്തം കട്ടപിടിക്കുന്നതുമായി യാതൊരു ബന്ധവുമില്ലെന്ന് ഡ​ബ്ല്യു​എ​ച്ച്ഒ വ്യക്തമാക്കിയത്. 

ENGLISH SUMMARY:AstraZeneca; A death after receiv­ing the vac­cine in Denmark
You may also like this video