7 December 2024, Saturday
KSFE Galaxy Chits Banner 2

അസ്ട്രസെനക എവുഷെല്‍ഡിന് യുഎസിൽ അനുമതി

Janayugom Webdesk
വാഷിങ്‍ടണ്‍
December 9, 2021 9:39 pm

പ്രതിരോധശേഷി കുറഞ്ഞ കോവിഡ് രോഗികളില്‍ ഉപയോഗിക്കാനായി അസ്ട്രസെനക വികസിപ്പിച്ച ആന്റിബോഡി മിശ്രിതമായ എവുഷെല്‍ഡിന് യുഎസ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. ഇന്ത്യയിലും അംഗീകാരം തേടുമെന്ന് കമ്പനി അറിയിച്ചു. ടിക്സേജിമാബ്, സിൽഗാവിമാബ് എന്നീ രണ്ട് മോണോക്ലോണല്‍ ആന്റിബോഡികളുടെ മിശ്രിതമാണിത്. നിലവിൽ യുഎസിൽ കോവിഡ് പ്രീ-എക്‌സ്‌പോഷർ പ്രോഫിലാക്‌സിസ് (അണുബാധ തടയാൻ നൽകുന്ന മരുന്ന്) എന്ന പേരിൽ അംഗീകരിച്ചിട്ടുള്ള ഏക ആന്റിബോഡി തെറാപ്പിയാണിത്. ആഗോള ജനസംഖ്യയുടെ രണ്ട് ശതമാനം ആളുകള്‍ക്കും രോഗപ്രതിരോധ ശേഷി കുറവു മൂലമോ മറ്റ് അസുഖങ്ങള്‍ കാരണമോ വാക്സിന്‍ പാർശ്വഫലങ്ങൾ കാണുന്നുണ്ട്.

അത്തരം അവസ്ഥകളുള്ളവരില്‍ ആന്റിബോഡി മിശ്രിതം ഫലം ചെയ്യുമെന്നാണ് അസ്ട്രസെനക പറയുന്നത്. പരീക്ഷണഘട്ടത്തില്‍ കോവിഡിനെതിരെ 83 ശതമാനം ഫലപ്രാപ്തി തെളിയിക്കപ്പെട്ടതായും കമ്പനി അവകാശപ്പെടുന്നുണ്ട്. 12 വയസിന് മുകളിലുള്ളവരിൽ കോവിഡ് 19 ന്റെ അനുബന്ധ അണുബാധ തടയൽ മരുന്നായി എവുഷെല്‍ഡ് അംഗീകരിച്ചിട്ടുണ്ട്. 40 കിലോഗ്രാമോ അതിൽ കൂടുതലോ ഭാരമുള്ള, മറ്റ് രോഗാവസ്ഥയോ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളുടെ ഉപയോഗമോ കാരണം രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് എവുഷെല്‍ഡ് ഉപയോഗിക്കുന്നത്.

eng­lish summary;AstraZeneca Evushield licensed in the US

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.