10 July 2025, Thursday
KSFE Galaxy Chits Banner 2

ചിത്തിരമാസത്തില്‍ ജനിച്ച ആണ്‍കുഞ്ഞ് കുടുംബത്തിന് ദോഷമെന്ന് ജ്യോതിഷി; പിഞ്ചുകുഞ്ഞിനെ മുത്തച്ഛനന്‍ മുക്കിക്കൊന്നു

Janayugom Webdesk
ന്യൂഡല്‍ഹി
June 17, 2024 4:52 pm

ചിത്തിരമാസത്തില്‍ ജനിച്ച ആണ്‍കുഞ്ഞ് കുടുംബത്തിന് ദോഷമെന്ന് ജ്യോതിഷി പറഞ്ഞതനുസരിച്ച് മുത്തച്ഛന്‍ പിഞ്ചുകുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നു. തമിഴ് നാട് അരിയല്ലൂരിലാണ് സംഭവം.

മുത്തച്ഛന്‍ ശുചിമുറിയിലെ വെള്ളത്തിലാണ് മുക്കിക്കൊന്നത്. 38 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. അന്‍പത്തട്ടു വയസുള്ള മുത്തച്ഛനെ വീരമുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു .ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് കുടുംബത്തിന് ദോഷമാകുമെന്ന് കരുതിയാണ് മുത്തച്ഛന്‍ കൊലപാതകം നടത്തിയത്. ജ്യോതിഷുടെ നിര്‍ദേശപ്രകാരമാണ് കൃത്യം നടത്തിയതെന്ന് പ്രതി പൊലീസില്‍ മൊഴി നല്‍കി.

മൂന്ന് ദിവസം മുന്‍പാണ് കുട്ടിയെ കുളിമുറിയിലെ ബാരലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ കുഞ്ഞ് മരിച്ചത് എങ്ങനയെന്ന് സംശയമുയര്‍ന്നതോടെ മുത്തച്ഛന്‍ ഉള്‍പ്പടെയാണ് അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുത്തച്ഛനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. ജ്യോതിഷിക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല.

Eng­lish Summary:
Astrologer says baby boy born in Chi­ti­ra month is bad for fam­i­ly; The infant was drowned by the grandfather

You may also like this video:

Kerala State - Students Savings Scheme

TOP NEWS

July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.