ഒന്നരവയസ്സുകാരനെ കടൽതീരത്ത് മരച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മതന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞ ഞെട്ടലിലാണ് കേരളക്കരയാകെ. സംഭവത്തിൽ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ തന്റെ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു കുട്ടിയുടെ അമ്മ കൂടിയായ അശ്വതി ശ്രീകാന്ത്. ‘പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരിപാടി നിര്‍ത്താറായി…! ആ വാക്ക് അര്‍ഹിക്കുന്നവര്‍ പ്രസവിച്ചവരാകണം എന്നുമില്ല…!!’,എന്നായിരുന്നു ഫേസ്ബുക്കില്‍ അശ്വതി കുറിച്ചത്. നിരവധി പേരാണ് അശ്വതിയുടെ പോസ്റ്റ് പങ്കുവെച്ചത്.
കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് കുട്ടിയുടെ അമ്മ ശരണ്യ ഈ കൊടും ക്രൂരത ചെയ്തത്. കുഞ്ഞിന്റെ അച്ഛന്റെ നേർക്കാണ് ആദ്യം സംശയമുന നീണ്ടതെങ്കിലും ശരണ്യയുടെ വസ്ത്രത്തിലുണ്ടായ ഉപ്പുവെള്ളം സത്യം തെളിയിച്ചു. ഫോറൻസിക് പരിശോധനയിൽ ശരണ്യയുടെ വസ്ത്രത്തിൽ കടൽവെള്ളത്തിന്റേയും മണലിന്റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതിൽ നിർണായകമായത്.
ശരണ്യയും ഭർത്താവ് പ്രണവും തമ്മിൽ നേരത്തെ മുതൽ അസ്വരാസ്യങ്ങൾ നിലനിന്നിരുന്നുവെന്നും ഇതിനിടെ മറ്റൊരു ബന്ധത്തിലായ ശരണ്യ, കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലർച്ചെ രണ്ട് മണിയോടെ എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടൽഭിത്തിയിലേക്ക് ആദ്യം കുഞ്ഞിനെ വലിച്ചെറിഞ്ഞു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റത്. തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.