Web Desk

കൊച്ചി:

September 30, 2020, 10:29 pm

അഭയക്കേസ്; വിചാരണ നീട്ടാനാകില്ലെന്ന് സിബിഐ

Janayugom Online

അഭയക്കേസിൽ വിചാരണ നീട്ടികൊണ്ടുപോകാന്‍ ആകില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. വിചാരണ നീട്ടണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജിയിൽ ആണ് സിബിഐ നിലപാടറിയിച്ചത്. 27 വർഷം പഴക്കമുള്ളതാണ് അഭയകേസ്. കോവിഡ് സാഹചര്യം കാരണമാക്കി വിചാരണ നിർത്തരുതെന്നും സിബിഐ കോടതിയിൽ പറഞ്ഞു. പ്രായമായ അഭിഭാഷകർക്ക് വീഡിയോ കോൺഫറൻസ് വഴി വിചാരണയ്ക്ക് സൗകര്യം ഒരുക്കാം. അതിന്റെ ചെലവ് ഏറ്റെടുക്കാമെന്നും സിബിഐ പറഞ്ഞു. വിചാരണ നടന്നേ മതിയാകൂ എന്ന് കോടതിയും അഭിപ്രായപ്പെട്ടു.

ENGLISH SUMMARY: Asy­lum case; CBI says tri­al can­not be extended

YOU MAY ALSO LIKE THIS VIDEO