Web Desk

തിരുവനന്തപുരം

December 23, 2020, 12:10 pm

അഭയ കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം

Janayugom Online

അഭയ കേസില്‍ പ്രതികളായ ഫാ. തോമസ് എം. കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി. ഐപിസി 302 വകുപ്പ് പ്രകാരമാണ് ജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി ഫാദര്‍ തോമസ് എം. കോട്ടൂരിന് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്. ജഡ്ജി കെ.സനൽകുമാറാണ് വിധി പറഞ്ഞത്.പ്രതികൾ രണ്ട് പേരും പിഴ ശിക്ഷ അടയ്ക്കാത്ത വിധം ഒരു വര്‍ഷം കൂടി അധികതടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സിബിഐ കോടതി വിധിയിൽ വ്യക്തമാക്കി. തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷമാണ് തടവ് വിധിച്ചത്.

ENGLISH SUMMARY:Asylum case; Life impris­on­ment for the accused
You may also like this video