15 April 2024, Monday

പഞ്ച്ശീര്‍ കീഴടക്കിയെന്ന് വ്യാജപ്രചരണം; താലിബാന്റെ ആഘോഷത്തിനിടെ 17 പേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
കാബൂള്‍
September 5, 2021 11:15 am

താലിബാനെതിരെ അഫ്ഗാനില്‍ ശക്തമായ പോരാട്ടം നടത്തുന്ന പഞ്ച്ശീര്‍ പ്രവിശ്യ കീഴടക്കിയെന്ന വ്യാജപ്രചരണത്തിനൊപ്പം താലിബാന്‍ നടത്തിയ ‘ആഘോഷ വെടിവയ്പി’നിടെ 17 പേര്‍ കൊല്ലപ്പെട്ടു. 41 പേര്‍ക്ക് പരിക്കേറ്റു. തലസ്​ഥാന നഗരമായ കാബൂളിൽ താലിബാൻ നടത്തിയ വിജയാഘോഷത്തിനിടെയാണ്​ ആളുകൾ വെടി​യേറ്റുമരിച്ചത്​. വെള്ളിയാഴ്ച രാത്രിയിൽ​ നടന്ന സംഭവത്തിൽ കുട്ടികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടു. 

തലസ്ഥാന നഗരത്തിന്​ കിഴക്കുള്ള നാംഗർഹാർ പ്രവിശ്യയിലെ സമാന ആഘോഷങ്ങളിൽ 14 പേർക്ക്​ പരിക്കേറ്റു​. എന്നാൽ, താലിബാൻ അവകാശവാദം ശരിയല്ലെന്നും പഞ്ചശീർ കീഴടങ്ങിയിട്ടില്ലെന്നും​ പ്രതിരോധ സേന വ്യക്​തമാക്കി. ശക്​തമായ ആക്രമണത്തിൽ കാര്യമായ നാശനഷ്​ടങ്ങളുണ്ടായിട്ടും പിടിച്ചുനിൽക്കുന്നതായാണ്​ പ്രതികരണം.

പഞ്ചശീറിൽ ആക്രമണം അവസാനിപ്പിച്ച്​ താലിബാൻ മധ്യസ്​ഥ ചർച്ചകൾക്ക്​ വരണമെന്ന്​ അഫ്​ഗാൻ മുൻ പ്രസിഡന്റ് ഹാമീദ്​ കർസായി ആവശ്യപ്പെട്ടു. പഞ്ച്ശീര്‍ പിടിച്ചെടുക്കാന്‍ കഴിയാത്തതിനാലാണ് താലിബാന്‍ സര്‍ക്കാര്‍ പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ENGLISH SUMMARY:At least 17 peo­ple have been killed dur­ing Tal­iban celebrations
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.