14 July 2024, Sunday
KSFE Galaxy Chits

സ്പെയിനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ 23 കുടിയേറ്റക്കാർ കൊല്ലപ്പെട്ടു

Janayugom Webdesk
June 26, 2022 11:05 pm

മൊറോക്കോയിൽ നിന്ന് സ്പെയിനിലെ മെലില്ല എൻക്ലേവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അതിർത്തി ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 23 കുടിയേറ്റക്കാർ കൊല്ലപ്പെട്ടു. മൊറോക്കന്‍ മനുഷ്യാവകാശ കമ്മിഷന്റെ കണക്കനുസരിച്ച് 27 ആണ് മരണസംഖ്യ. 78 പേര്‍ക്ക് പരിക്കേറ്റതായാണ് റി­പ്പേ­ാര്‍ട്ടുകള്‍. 18 പേരില്‍ അഞ്ച് കുടിയേറ്റക്കാർ ഏറ്റുമുട്ടലില്‍ മരിച്ചതായും മെലില്ല അതിര്‍ത്തി വേലിയിൽ നിന്ന് വീണ് 76 കുടിയേറ്റക്കാർക്ക് പരിക്കേറ്റെന്നുമാണ് മൊറോക്കോ ആഭ്യന്തര മന്ത്രാലയം ആദ്യം പറഞ്ഞത്. 13 പേർ കൂടി മരിച്ചതായി പിന്നീട് അറിയിക്കുകയായിരുന്നു. മൊറോക്കൻ സുരക്ഷാ സേനയിലെ 140 ഓളം അംഗങ്ങൾക്കും പരിക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. 

ഏകദേശം 2000 പേരടങ്ങുന്ന സംഘമാണ് മെല്ലിലയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇതില്‍ 500 പേര്‍ അതിര്‍ത്തി കടന്നുവെന്നും ഈ സംഘത്തിലുള്‍പ്പെട്ടവരാണ് മരിച്ചതെന്നും മൊറോക്കൻ ഉദ്യോഗസ്ഥർ പറഞ്ഞു. 49 സ്പാനിഷ് പൊലീസുകാര്‍‍ക്ക് പരിക്കേറ്റതായി സ്പെയിന്‍ സര്‍ക്കാരിന്റെ പ്രാദേശിക പ്രതിനിധികള്‍ അറിയിച്ചു. കഴിഞ്ഞ മാസം സ്പെയിനും മൊറൊക്കോയും തമ്മില്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു കൂട്ടനുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നത്. സ്പെയിനിലേയ്ക്ക് മനുഷ്യക്കടത്ത് നടത്തുന്ന മാഫിയാ സംഘങ്ങള്‍ ആസൂത്രണം ചെയ്ത ഏറ്റുമുട്ടലാണിതെന്നും ഇത്തരം സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. 

Eng­lish Summary:At least 23 immi­grants were killed while try­ing to cross into Spain
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.