താജിക്കിസ്ഥാനിലെ ജയില്‍ കലാപത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു

Web Desk
Posted on November 09, 2018, 12:25 pm

താജിക്കിസ്ഥാനിലെ ഖുജണ്ഡില്‍ നടന്ന ജയില്‍ കലാപത്തില്‍ 25 ഓളം തടവുകാര്‍ കൊല്ലപ്പെട്ടു . ബുധനാഴ്ച ഒരു തടവുകാരന്‍ കമ്പിമുറിക്കാനുള്ള സാമഗ്രികള്‍ ജയില്‍ പണിശാലയില്‍നിന്നും കടത്തിയതാണ് സംഘര്‍ഷത്തിലേക്കുനീണ്ടത്. കാവല്‍ക്കാരന്റെ തോക്കുതട്ടിയെടുത്ത സംഘത്തെ നിയന്ത്രിക്കാന്‍ അധികൃതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മരണ സംഖ്യ സംബന്ധിച്ച് വ്യക്തമായ വിവരം ലഭ്യമല്ല. റഷ്യന്‍ ന്യൂസ് ഏജന്‍സി ആര്‍ഐഎ നോവോസ്തി പുറത്തുവിട്ട വിവരം കലാപം അമര്‍ച്ചചെയ്യുന്നതിനിടെ 13 പേര്‍ മരിച്ചെന്നായിരുന്നു. ഇത് പിന്നീട് തിരുത്തി. 25 ഓളം തടവുകാരും രണ്ട് ഉദ്യോഗസ്ഥരും മരിച്ചെന്നും വിവരമുണ്ട്. കൊലയാളികളും തീവ്രവാദികളും ഏറെയുള്ള തടവറയാഖുജണ്ഡിലേത്. ഐഎസ്‌ഐഎസ് തീവ്രവാദിയാണ് കലാപത്തിനുതുടക്കംകുറിച്ചതെന്ന് അധികൃതര്‍ പറയുന്നു. ഇവിടെ ശിക്ഷിക്കപ്പെട്ട മതതീവ്രവാദികള്‍ ഏറെയുണ്ട്.
നേരത്തേ 1997ല്‍ ഇതേ ജയിലില്‍ നടന്നകലാപത്തില്‍ 24പേര്‍ മരിച്ചിരുന്നു.മനു്യാവകാശസംഘടനകള്‍പുറത്തുവിട്ടകണക്കാണിത്. എന്നാല്‍ അനൗദ്യോഗിക സ്രോതസുകളുടെ കണക്കില്‍ നൂറിലേറെപേര്‍ അന്ന് കലാപത്തില്‍ മരിച്ചിട്ടുണ്ട്.