ബെയ്ജിങ്: അഴുക്കുചാലിൽ ബസ് വീണ് ആറ് പേർ മരിച്ചു. പത്ത് പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.
റോഡ് തകർന്നാണ് ബസ് മാലിന്യക്കുഴിയിലേക്ക് പതിച്ചത്. കാൽനടക്കാരടക്കം നിരവധി പേർ ഇതിൽ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. ഒരു കുട്ടിയടക്കം ഉള്ളവരാണ് ഇതിൽ വീണത്. പതിനാറു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടകാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. ക്വിൻഘായ് പ്രവിശ്യയുടെ തലസ്ഥാനമായ ഷിനിൻഗിലാണ് അപകടമുണ്ടായത്.
ഇത്തരം അപകടങ്ങൾ ചൈനയിൽ പതിവായിരിക്കുകയാണ്. 2016ൽ മൂന്ന് പേരാണ് സെൻട്രൽ ഹെനാൻ പ്രവിശ്യയിൽ സമാനമായ സംഭവത്തില്‍ മരിച്ചത്. മഴമൂലം വെള്ളപ്പെപ്പുകൾ പൊട്ടിയതാണ് അപകടത്തിന് കാരണമായതെന്നാണ് അന്വേഷണത്തിൽ അന്ന് വ്യക്തമായത്. 2013ൽ പത്ത്മീറ്റർ വ്യാസമുള്ള അഴുക്കുചാൽ കുഴിയിൽ വീണ് അഞ്ച് പേർ മരിച്ചിരുന്നു. ഷെൻഴെനിലെ ഒരു വ്യവസായ മേഖലയുടെ പ്രവേശനവാടത്തിൽ ആണ് ഈ അപകടമുണ്ടായത്.
At least six dead after huge sinkhole in China swallows bus and pedestrians
Footage on state TV shows the vehicle disappearing inside the sinkhole in the city of Xining as people run away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.