ചാ​വേ​ർ സ്ഫോ​ട​നം: ​12 പേ​ർ കൊല്ലപ്പെട്ടു

Web Desk
Posted on June 12, 2018, 7:25 am

അ​ഫ്ഗാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലു​ണ്ടാ​യ ചാ​വേ​ർ സ്ഫോ​ട​ന​ത്തി​ൽ 12 പേ​ർ കൊല്ലപ്പെട്ടു. 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഗ്രാ​മീ​ണ വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​നു സ​മീ​പമാണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ജീ​വ​ന​ക്കാ​രു​മാ​ണ് കൊല്ലപ്പെട്ടതെന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ഈ​ദി​നോ​ട് അ​നു​ബ​ന്ധി​ച്ച് താ​ലി​ബാ​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ശ​നി​യാ​ഴ്ച വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ താ​ലി​ബാ​നാ​ണെന്ന് സം​ശ​യി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ പറഞ്ഞു