ഓസ്ട്രേലിയൻ ഓപ്പണിൽ പ്രമുഖ താരങ്ങൾ ക്വാർട്ടർ ഫൈനലിൽ കടന്നു. പുരുഷ വിഭാഗത്തിൽ റാഫേൽ നദാൽ, ഡൊമിനിക് തീം, സ്റ്റാനിസ്ലാസ് വാവ്റിങ്കയും വനിതാ വിഭാഗത്തിൽ സിമോണ ഹാലെപ്, ഗര്‍ബൈന്‍ മുഗുരുസ, അന്നെറ്റ് കോന്റവീറ്റ് എന്നിവരും ക്വാർട്ടറിൽ പ്രവേശിച്ചു. നിക്ക് ക്യൂരിയോസിനെ തോല്‍പ്പിച്ച് ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ക്വാർട്ടറിലേക്ക് കടന്നത്. ആവേശകരമായ മത്സരത്തിൽ മൂന്നര മണിക്കൂറിലധികം നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാൽ വിജയക്കൊടി പാറിച്ചത്.
സ്കോർ 6–3 3–6 7–6(6) 7–6(4). ഫ്രഞ്ച് താരം ഗയെല്‍ മോണ്‍ഫില്‍സിനെ തോല്‍പ്പിച്ചാണ് ഡോമിനിക് തീം അവസാന എട്ടിലെത്തിത്. ടൂര്‍ണമെന്റിലെ തന്നെ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്ത് എടുത്ത തീമിനു മുന്നില്‍ ഒരു ഘട്ടത്തിലും പിടിച്ചു നില്ക്കാന് മോന്ഫില്സിനു ആയില്ല. 6–2, 6–4, 6–4 എന്ന സ്കോറിന് ആയിരുന്നു തീമിന്റെ ജയം. റഷ്യന്‍ താരവും നാലാം സീഡും ആയ ഡാനില്‍ മെദ്വദേവിനെയാണ് വാവ്റിങ്ക നാലാം റൗണ്ടിൽ പരാജയപ്പെടുത്തിയത്. 5 സെറ്റ് നീണ്ട മത്സരത്തില്‍ 15 സീഡ് ആയ വാവറിങ്കയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ വീഴാന്‍ ആയിരുന്നു റഷ്യന്‍ താരത്തിന്റെ വിധി. സ്കോര്‍ 2–6, 6–2, 6–4, 6–7, 2–6. ആദ്യ സെറ്റ് നേടിയ സ്വിസ് താരം തുടര്‍ച്ചയായി രണ്ട് സെറ്റുകള്‍ വഴങ്ങിയതിന് ശേഷമാണ് മത്സരം പിടിച്ചെടുത്തത്.
അവസാന രണ്ട് സെറ്റും വാവ്റിങ്ക സ്വന്തമാക്കുകയായിരുന്നു. വനിതകളിൽ എല്ലിസ് മെര്ട്ടന്സിനെതിരെയായിരുന്നു ഹാലെപ്പിന്റെ ജയം. നാട്ടുകാരിയായ 16 സീഡ് എല്‍സി മെര്ട്ടനസിനു ഒരവസരവും നല്‍കാതെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് ആണ് ഹാലപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്. തന്റെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ലക്ഷ്യമിടുന്ന വിംബിള്‍ഡണ്‍ ജേതാവ് കൂടിയായ ഹാലപ്പിന് ഈ പ്രകടനം വലിയ ആത്മവിശ്വാസം ആവും നല്‍കുക. മുഗുരുസ ഒമ്പതാം സീഡ് കികി ബെര്‍ട്ടന്‍സിനെ തോല്‍പ്പിച്ചു. സ്കോര്‍ 6–3, 6–3. ഇതോടെ വനിതാവിഭാഗത്തില്‍ മറ്റൊരു അട്ടിമറിക്ക് കൂടി ആരാധകര്‍ സാക്ഷിയായി.
English Summary: At the Australian Open, major players made it to the quarterfinals
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.