Web Desk

മുംബൈ:

January 20, 2021, 10:21 pm

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ടപ്രകാരം ജീവിക്കാൻ സ്വാതന്ത്ര്യം: ഹൈക്കോടതി

Janayugom Online

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ബോംബെ ഹൈക്കോടതി. ഒരു എംബിഐ വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. താന്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന23 വയസുകാരിയായ യുവതിയെ കോടതിക്കു മുന്നില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടുള്ളതായിരുന്നു ഹര്‍ജി. ജസ്റ്റിസുമാരായ എസ് എസ് ഷിന്‍ഡെ, മനീഷ് പിതാലെ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

ഇതരജാതിക്കാരനായതിനാല്‍ പരാതിക്കാരനുമായുള്ള പെണ്‍കുട്ടിയുടെ ബന്ധം കുടുംബം എതിര്‍ത്തിരുന്നു. കുടുംബം പെണ്‍കുട്ടിയെ അന്യായമായി തടങ്കലിലാക്കിയിരിക്കുകയാണെന്നായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. എംബിഎ പഠനം പൂര്‍ത്തിയായ ഉടന്‍ വിവാഹിതരാകാനായിരുന്നു ഇരുവരുടെയും തീരുമാനം. എന്നാല്‍ ഇതിനിടയിലാണ് വീട്ടുകാര്‍ പെണ്‍കുട്ടിയെ തടങ്കലിലാക്കിയത്. ഹര്‍ജിയില്‍ നേരത്തെ വാദം കേട്ടപ്പോള്‍ യുവതിയെ ഹാജരാക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ യുവതി താന്‍ യുവാവുമായി അഞ്ച് വര്‍ഷമായി അടുപ്പത്തിലാണെന്നും ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നതായും കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് കോടതി പറഞ്ഞത്.

ENGLISH SUMMARY:At the dis­cre­tion of the adult girl Free­dom to live: High Court

YOU MAY ALSO LIKE THIS VIDEO