20 April 2024, Saturday

Related news

December 25, 2022
July 4, 2022
May 23, 2022
May 4, 2022
April 20, 2022
April 5, 2022
April 4, 2022
March 6, 2022
January 25, 2022
January 25, 2022

കോവിഡ്: അതിരപ്പിള്ളി അടച്ചിടും, നിയന്ത്രണം ഒരാഴ്ചത്തേക്ക്

Janayugom Webdesk
September 8, 2021 9:15 am

കോവിഡ് വ്യാപനം ഉയർന്ന പശ്ചാതലത്തിൽ അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിടും. അതിരപ്പിള്ളി പഞ്ചായത്തിൽ കോവിഡ് കൂടിയതിനെത്തുടർന്നാണ് തീരുമാനം. 

തിങ്കളാഴ്ച വരെയുള്ള കണക്കുകൾ അനുസരിച്ച് ഇവിടെ 149 പേരാണ് കോവിഡ് ബാധിതർ. ഇതുവരെ 227 പേർക്ക് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 107 പേർ രോ​ഗമുക്തരായി. 172 പേർ നിരീക്ഷണത്തിലുണ്ട്. 

അതേസമയം സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും അടക്കമുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരാഴ്ചത്തെ ശരാശരി രോഗ സ്ഥിരീകരണ നിരക്ക് 17.91 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി നിരക്ക് കുറയുന്ന പ്രവണതയാണ് കാണിക്കുന്നതും.
eng­lish sum­ma­ry; Athi­rap­pil­ly will be closed for a week
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.