Web Desk

നെടുങ്കണ്ടം

October 30, 2020, 7:55 pm

അത്‌ലറ്റിക് വെല്‍ഫെയര്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ മികച്ച അത്‌ലറ്റ്‌സ് വി കെ ശാലിനി

Janayugom Online

അത്ലറ്റിക് വെൽഫെയർ അസോസിയേഷന്റെ മികച്ച അത്ലറ്റായി വി. കെ ശാലിനിയെ തിരഞ്ഞെടുത്തത് ഹൈറേഞ്ചിന് ് അഭിമാനമായി. അഖിലേന്ത്യ സർവ്വകലാശാല മത്സരത്തിൽ രണ്ട് സ്വർണ്ണവും ഒരു വെള്ളിയും നെടുങ്കണ്ടം സ്വദേശി വാലുപറമ്പിൽ വീട്ടിൽ വി. കെ ശാലിനി നേടിയിരുന്നു. ഇൗ നേട്ടമാണ് അവാർഡ് പരിഗണനയ്ക്ക് അടിസ്ഥാനമായത്. 2017 അഖിലേന്ത്യ സർവ്വകലാശാല 4 x400 മീറ്ററിൽ സർവ്വകലാശാല റിക്കോർഡോടെ സ്വർണ്ണം നേടിയിരുന്നു.

അർജ്ജുന അവാർഡ് ജേതാവ് ജോസഫ് ജി. അബ്രഹാം, ഒളിമ്പ്യൻ പി രാമചന്ദ്രൻ, ഒളി്മ്പ്യൻ ജിൻസി ഫിലിപ്പ്, ഒളിമ്പ്യൻ കെ. എം ബിനു എന്നിവർ അടങ്ങുന്ന സമിതിയാണ് 2019–20‑ലെ മികച്ച അത്ലറ്റിനെ തിരഞ്ഞെടുത്തത്. 25000 രൂപ സമ്മാന തുകയായും പ്രശസ്തി പത്രവും ലഭിക്കും. ശാലിനി ഇപ്പോൾ ഒളിമ്പിക്സിനായി പാട്യാലയിൽ ഇന്ത്യൻ ക്യാമ്പിൽ പരിശീലനത്തിലാണ്.

നിർദ്ധന കുടുംബത്തിൽ പിറന്ന ശാലിനിയ്ക്ക് വൈദ്യുതി മന്ത്രി എം. എം മണിയുടെ നിർദ്ദേശപ്രകാരം നെടുങ്കണ്ടം സർവ്വീസ് സഹകരണ ബാങ്ക്് വീട് നിർമ്മിച്ച് നൽകിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുവാനുള്ള കഠിനപ്രയത്നത്തിലാണ് ഇപ്പോൾ. 400 മീറ്റർ, 400 മീറ്റർ ഹഡിൽസിലും എന്നി ഇനങ്ങളിൽ പാട്യാലയിലെ ക്യാമ്പിൽ പരിശീലനം നേടി വരികയാണ് വി. കെ ശാലിനി. മാതാവ് ശാന്ത.

Eng­lish sum­ma­ry; ath­let­ic wel­fare assos­si­a­tion win­ner to v k shalini