അതുല്യയ്ക്കായി ജന്മനാട് ഒന്നിക്കുന്നു

Web Desk
Posted on July 11, 2019, 8:08 pm

കോട്ടയം: ജീവിതത്തിന്റെ ട്രാക്കിലേക്ക് അതുല്യയെ തിരികെ എത്തിക്കാന്‍ നാട് ഒരുമിക്കുന്നു. സംസ്ഥാന, ദേശീയ കായിക മേളകളില്‍ മിന്നുംതാരമായി ഉയര്‍ന്നുവന്ന അതുല്യ പി.സജി(17)യ്ക്കായാണു മാതൃവിദ്യാലയമായ കണമല സാന്തോം സ്‌കൂള്‍ പൂര്‍വിദ്യാര്‍ഥി അധ്യാപക സംഘടനയായ സാന്‍മേറ്റ്‌സിന്റെ നേതൃത്വത്തില്‍ അഞ്ചു ദിവസം കൊണ്ട് പണം സ്വരൂപിക്കാനുള്ള പദ്ധതി ആരംഭിച്ചത്.

പനി ബാധിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ 13 ദിവസം മുമ്പ് പ്രവേശിപ്പിച്ച അതുല്യയെ ശ്വാസകോശ സംബന്ധമായ അസുഖത്തിന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ശ്വാസകോശ കുഴല്‍ ചുരുങ്ങുന്ന അസുഖമാണ് അതുല്യയെ ഇപ്പോള്‍ ബാധിച്ചിരിക്കുന്നത്.
25 ലക്ഷം രൂപയാണ് ചികിത്സയ്ക്കായി ചിലവു വരുന്നത്. അടിയന്തരസഹായമായി കായികവികസന നിധിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ 3 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
എന്നാല്‍ നിര്‍ദ്ധന കുടുംബത്തിന് ബാക്കി വേണ്ടിവരുന്ന തുക കണ്ടെത്താന്‍ ഏറെ പാടുപെടേണ്ടി വരും. ഈ സാഹചര്യത്തിലാണ് മാതൃവിദ്യാലയവും നാടും അതുല്യയ്ക്കായി കൈ കോര്‍ക്കുന്നത്.

പമ്പാവാലി തുലാപ്പള്ളി പൊട്ടന്‍പറമ്പില്‍ സജിസിന്ധു ദമ്പതികളുടെ മകളായ അതുല്യ തിരുവനന്തപുരം ജിവി രാജ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. പനി ബാധിച്ച് കോട്ടയം മെഡിക്കല്‍കോളജില്‍ എത്തിച്ച അതുല്യ ഇവിടെ വെന്റിലേറ്ററിലായിരുന്നു. തലച്ചോറിലെ അണുബാധ വലച്ചിരുന്ന അതുല്യ ഇതിനോടു പൊരുതിയാണു കായികമേളകളില്‍ വീണ്ടും ശ്രദ്ധാകേന്ദ്രമായത്. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണമെഡല്‍ നേടിയിരുന്നു.

ബേക്കറി ജീവനക്കാരനായ സജിയുടെ ചെറിയ വരുമാനം കൊണ്ടാണു കുടുംബം പുലരുന്നത്. ഇതിനിടയിലാണ് അതുല്യയുടെ ചികിത്സച്ചെലവു കൂടി വരുന്നത്. രാജ്യത്തിനു തന്നെ വാഗ്ദാനമായി വരേണ്ട കായികതാരം വേഗം ജീവിതത്തിലേക്കു തിരിച്ചെത്തണം എന്ന പ്രാര്‍ഥനയിലാണു നാട്. അതുല്യയുടെ ചികിത്സയ്ക്കായി :-

Account name ;Account name ;SANMATES CHARITABLE TRUST

Account Num­ber ; 83701 8200 0003 080
IFSC ; FDRL01MEUCBMEENACHIL EAST URBAN CO-OPERATIVE BANK MUKKOOTTUTHARA

ACCOUNT NAME ; LIJOMON THOMAS
ACCOUNT NUMBER ; 3078 0800 130
IFSC ; SBIN0070155STATE BANK OF INDIA KANJIRAPPALLY

എന്ന അക്കൗണ്ടില്‍ പണം നിക്ഷേപിക്കാം. വിശദവിവരങ്ങള്‍ക്ക്

ഫോണ്‍ 75102 81683, 75101 48196.