22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 22, 2025
January 10, 2025
January 9, 2025
January 9, 2025
January 6, 2025
January 5, 2025
December 25, 2024
December 24, 2024
December 19, 2024
December 18, 2024

അതിഖിന്‍റെ കൊലപാതകം; ആദിത്യനാഥ് സര്‍ക്കാരിനുനേരെ ചോദ്യങ്ങളുമായി സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
April 29, 2023 3:32 pm

മുന്‍ പാര്‍ലമെന്‍റ് അംഗവും സമാജ് വാദി പാര്‍ട്ടി നേതാവുമായ ആതിഖ് അഹമ്മദിന്‍റെയും,സോഹദരന്‍റെയും കൊലപാതകത്തില്‍ യുപി സര്‍ക്കാരിനെതിരെ സുപ്രീംകോടതി. അതിഖിന്‍റെ കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയിലെ വാദം കേള്‍ക്കുന്നതിനിടെയാണ് ചോദ്യങ്ങളുമായി സുപ്രീംകോടതി രംഗത്തു വന്നത്.

അതിഖിനെ ആശുപത്രിയില്‍ കൊണ്ട് പോകുന്ന കാര്യം കോലയാളികള്‍ എങ്ങനെ അറിഞ്ഞെന്നാണ് കോടതി ചോദിച്ചത്. എന്തുകൊണ്ട് പ്രതികളെ ആംബുലന്‍സില്‍ നിന്ന് ഇറക്കി നടത്തികൊണ്ടു പോയെന്നും കോടതി ചോദിച്ചു.ഏപ്രില്‍ 15ന് പതിവ് പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പൊലീസ് അകമ്പടിയോടെ കോണ്ടുപോകുന്നതിനിടെയാണ് അതിഖ് അഹമ്മദിനെയും,സഹോദരന്‍ അഷ്റഫിനേയും മൂന്നു ആക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകരെന്ന് നടിച്ച അക്രമികള്‍ സഹോദരങ്ങളെ ഒന്നിലധികം തവണ വെടിവെച്ച ശേഷം കീഴടങ്ങുകയായിരുന്നു.സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത് .

വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ നമ്മള്‍ ടിവിയിലൂടെ കണ്ടതാണ്. എന്തുകൊണ്ടാണ് ആശുപത്രിയുടെ എന്‍ട്രി ഗേറ്റ് വരെ ആംബുലന്‍സ് കൊണ്ട് പോവാതിരുന്നത്. പ്രതികളെ കൊണ്ട് പരേഡ് നടത്തിയെന്തിനായിരുന്നുകോടതി ചോദിക്കുന്നു.കേസില്‍ മൂന്നു പ്രതികളെ സംഭവസ്ഥലത്തു നിന്നു പൊലീസ് പിടികൂടിയിരുന്നു. വെടിവെപ്പിന് പിന്നാലെ യുപി പൊലീസിനെതിരെയും, യുപിയിലെ ആദ്യത്യനാഥ് സര്‍ക്കാരിനെതിരേയും, രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇരുവരെയും കൊലപ്പെടുത്താന്‍ പൊലീസ് കെട്ടച്ചമച്ച തിരകഥയാണ് അരങ്ങേറിയതെന്നും വിമര‍ശനം ഉയര്‍ന്നിരുന്നു. അതേ സമയം ആദിത്യനാഥ് സര്‍ക്കാരിന്‍റെ കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും യുപിയില്‍ ജംഗിള്‍ രാജാണ് നടക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചിരുന്നു

Eng­lish Summary:

Atiq’s mur­der; Supreme Court ques­tions Adityanath government

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.