25 April 2024, Thursday

Related news

April 7, 2024
April 2, 2024
April 2, 2024
March 30, 2024
March 30, 2024
March 28, 2024
March 22, 2024
March 4, 2024
March 4, 2024
February 21, 2024

അതിഷിയും,സൗരഭ് ഭരദ്വാജും ഡല്‍ഹിയില്‍ മന്ത്രിമാരായി അധികാരമേറ്റു

Janayugom Webdesk
ന്യൂഡല്‍ഹി
March 10, 2023 5:06 pm

ഡല്‍ഹിയില്‍ രാജിവെച്ച ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും,സത്യേന്ദ്രര്‍ ജയിനും പകരം എംഎല്‍എമാരായഅതിഷിയും,സൗരഭ് ഭരദ്വാജും അരവിന്ദ് കെജിരിവാള്‍ മന്ത്രിസഭിയില്‍ അംഗങ്ങളായി സത്യപ്രതിജഞ ചെയ്തു അധികാരമേറ്റു.

ലഫ്റ്റനന്‍റ്ഗവര്‍ണര്‍ വി കെ സക്സേന മുഖ്യമന്ത്രി കെജിരിവാള്‍,മറ്റ് മന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അതിഷിയും,സൗരഭ് ഭരദ്വാജും സത്യപ്രതിജ്ഞ ചെയ്തത്. അതിഷിക്ക് വിദ്യാഭ്യാസം, പൊതുമരാമത്ത്,സത്രീ-ശിശു വികസനം,കല, ഭാഷ,സംസ്കാരം, ടൂറിസം എന്നീ വകുപ്പുകുളും, സൗരഭ് ഭരദ്വാജ് ആരോഗ്യം, നഗരവികസനം,ജലം,ജലസേചനം, തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്യും.

സത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഭരദ്വാജ് അഭിപ്രായപ്പെട്ടു സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, കഴിഞ്ഞ 75 വർഷമായി, സത്യേന്ദർ ജെയിനും വിദ്യാഭ്യാസ മേഖലയിൽ മനീഷ് സിസോദിയയും നടത്തിയ പ്രവർത്തനങ്ങൾക്ക് സമാനതകളില്ല. എന്നാൽ, കേന്ദ്രസർക്കാർ ഗൂഢാലോചന നടത്തി ഇരുവരെയും ജയിലിൽ അടച്ചിരിക്കുകയാണ്. ഞങ്ങൾ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത സാഹചര്യങ്ങൾ വളരെ നല്ലതല്ല.

ശ്രീരാമൻ 14 വർഷം നാടുകടത്തപ്പെട്ടപ്പോൾ സഹോദരൻ ഭരതന്‍ അദ്ദേഹത്തിനു വേണ്ടി ചുമതലയേറ്റു. അതുപോലെ,ഞാനും അതിഷിയും മനീഷ് ജിയുടെയും സത്യേന്ദർ ജെയിൻ ജിയുടെയും ഉത്തരവാദിത്തങ്ങൾഏറ്റെടുക്കുന്നു. അവർ ഉടൻ മോചിതരാകട്ടെ എന്ന പ്രാർത്ഥനയോടെ കാര്യങ്ങള്‍ നിറവേറ്റുമെന്നും അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസം,ആരോഗ്യം എന്നീ മേഖലകളിൽ മനീഷ് സിസോദിയയുടെയും സത്യേന്ദർ ജെയിനിന്റെയും പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ മാത്രമല്ല, കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കാനും ഇരുവര്‍ക്കും കഴിയട്ടെഎന്ന് ആംആദ്മി പാർട്ടി മേധാവിയും ഡൽഹി മുഖ്യമന്ത്രിയുമായ കെജിരിവാള്‍ ആശംസിച്ചു. 

Eng­lish Summary:
Atishi and Saurabh Bhard­waj took office as min­is­ters in Delhi

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.