ചങ്ങനാശേരി നഗര ഭാഗത്തും മറ്റിടങ്ങളിലും വിവിധ ബാങ്കുകളുടെ നിരവധി എടിഎം കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്. കൊവിഡ് രോഗഭീതിയിലായിരിക്കുമ്പോഴും എടിഎം കൗണ്ടറുകളുടെ സ്ഥിതി ശോചനീയമാണ്. ചങ്ങനാശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന എടിഎം കൗണ്ടറിലേക്ക് പ്രവേശിക്കണമെങ്കില്‍ മാസ്ക് ധരിച്ചാലും മൂക്ക് പൊത്തേണ്ട സ്ഥിതിയാണ്. ദുര്‍ഗന്ധം, പേപ്പറുകള്‍ നിറഞ്ഞ നിലയില്‍, ഡോറുകള്‍ പലതും ഇളകി കിടക്കുന്ന വ, ചെളിയും മണ്ണും നിറഞ്ഞ നിലയില്‍, കൃത്യമായി വര്‍ക്ക് ചെയ്യാത്തവ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് നഗരത്തിലെയും മറ്റിടങ്ങളിലെയും എടിഎം കൗണ്ടറുകളിലും. ചില എടിഎം കൗണ്ടറുകള്‍ ഇടുങ്ങിയ ഭാഗത്തായാണ് കൂടുതലും സ്ഥിതി ചെയ്യുന്നത്.
എസി സംവിധാനത്തോടെ സെല്‍ഫ് ക്ളോസിങ് ഡോര്‍ വച്ചിരിക്കുന്ന കൗണ്ടറുകളിലെ എ സി പലപ്പോഴും പ്രവര്‍ത്തന രഹിതമാണ്. അതിനാല്‍ അകത്തേക്കു കയറുമ്പോള്‍ ഇടുങ്ങിയ മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതിന് ഇടയാക്കുന്നു. ബാലന്‍സ് പേപ്പറുകളും, മറ്റ് പ്ലാസ്റ്റിക് കവറുകളും നിക്ഷേപിക്കേണ്ട ബിന്നില്‍ നിക്ഷേപിക്കാതെ മുറിക്കുള്ളിലേക്ക് വലിച്ചെറിയപ്പെടുന്ന സ്ഥിതിയാണ്. ചില കൗണ്ടറുകളില്‍ ബിന്നുകളും കാണാനാകില്ല.
കൗണ്ടറുകളുടെ ഡോറുകള്‍ പലതും ഇളകികിടക്കുന്ന നിലയിലും ചിലതില്‍ വാതിലുകളും ഉണ്ടാകാറില്ല. കൗണ്ടറുകളുടെ സുരക്ഷയ്ക്കായി സെക്യൂരി ജീവനക്കാര്‍ ഭൂരിഭാഗം കൗണ്ടറുകള്‍ക്ക് മുന്രിലും ഇവരുടെ സേവനം ഉണ്ടാകാറില്ല. അറ്റകുറ്റപ്പണികള്‍ കൃത്യമായി ചെയ്യാത്തതിനാല്‍ 100, 200, 500 രൂപ നോട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കാതെ വരുന്നതും പതിവാണ്.
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സാനിറ്റൈസറുകള്‍ കൗണ്ടറിനുള്ളില്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഇത് പലയിടത്തും പാലിക്കപ്പെടാത്ത സ്ഥിതിയാണ്. ഹല്‍മറ്റ്, കൂടുതല്‍ ആളുകള്‍ കൗണ്ടറിനുള്ളില്‍ പ്രവേശിക്കരുത് എന്നിങ്ങനെയുള്ള നിയമങ്ങളും പാലിക്കപ്പെടുന്നില്ല. എടിഎം കവര്‍ച്ചകള്‍ ഉണ്ടാകുന്ന സമയത്താണ് ബാങ്ക് അധികൃതരും കൗണ്ടറുകള്‍ക്ക് വേണ്ട ശ്രദ്ധകൊടുക്കുന്നത്. എടിഎം കൗണ്ടറുകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം ചെയ്തും കൗണ്ടറുകളുടെ സുരക്ഷയും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
English summary: Atm counters in Changanassery
You may also like this video;