ഡല്‍ഹിയില്‍ എടിഎം തട്ടിപ്പ്: മലയാളിക്ക് രണ്ടേകാല്‍ ലക്ഷം രൂപ നഷ്ടമായി

Web Desk
Posted on January 14, 2019, 11:45 am

ന്യൂഡല്‍ഹി :  ഡല്‍ഹിയില്‍ എടിഎം തട്ടിപ്പുകള്‍ തുടർകഥയാകുന്നു. ഇത്തവണ പണം നഷ്ടമായത് സല്‍ഹി നിവാസിയായ മലയാളിക്ക്. എയിംസിലെ റിട്ടയേര്‍ഡ് ജിവനക്കാരനായ വി.ആര്‍.ശ്രീകുമാറിന്റെ എസ്ബിഐ അക്കൗണ്ടില്‍ നിന്ന് നഷ്ട്ടമായത് രണ്ടേകാല്‍ ലക്ഷം രൂപ. രഹസ്യപിന്‍ നമ്പർ  ആര്‍ക്കുംനൽകിയിട്ടില്ലെന്ന് പണം നഷ്ടപ്പെട്ടവര്‍ ഉറപ്പിച്ച്‌ പറയുമ്പോഴും എടിഎം തട്ടിപ്പുകള്‍ തുടർന്ന് കൊണ്ടിരിക്കുന്നു.

രണ്ടാഴ്ച്ച മുന്‍പ് ശ്രികുമാര്‍ അക്കൗണ്ടില്‍ നിന്നും 20000 രൂപ പിന്‍വലിച്ചിരുന്നു, ഇതിന് ശേഷം രണ്ടു ദിവസം കഴിഞ്ഞാണ് ഒരു ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും അപഹരിക്കപ്പെട്ടത്.  തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാക്കി തുകയും നഷ്ടമായി. എടിഎം വഴി പ്രതിദിന ട്രാന്‍സാക്ഷനെക്കാള്‍ അധികം തുക മോഷ്ടാക്കള്‍ എങ്ങനെ അപഹരിക്കുന്നുവെന്ന കാര്യം ബാങ്ക് അധികൃതരേയും കുഴയ്ക്കുന്നുണ്ട്. 46 ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പ് നല്‍കി. പൊലീസും ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ്.