പെട്രോൾ പമ്പിനുള്ളിലെ എ. ടി. എം കത്തി, ജനം നടുങ്ങി

Web Desk
Posted on May 18, 2018, 7:45 pm
ശാസ്താംകോട്ട കമ്പലടി ലുലു പെട്രോൾ പമ്പിനുള്ളിൽ പ്രവർത്തിക്കുന്ന SBI യുടെ എ. ടി. എം കത്തിയത് പരിഭ്രാന്തി  പരത്തി. വൈകിട്ട്  നാലു മണിയോടെയാണ് തീ   കത്തിയത്‌.  പെട്രോൾ പമ്പിനോട്‌ ചേർന്നുണ്ടായ തീപിടുത്തം ആശങ്കപ്പെടുത്തുന്നതായിരുന്നു.എ. ടി.എമിൽ നിന്നും ശക്തിയായ തീയും പുകയും ഉയരുന്നതു കണ്ട പെട്രോൾ പമ്പ്‌ ജീവനക്കാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ശാസ്താംകോട്ട നിലയത്തിൽ നിന്നും അഗ്നിശമന എത്തി സന്ദർഭോചിതമായി പ്രവർത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. എ. ടി. എം ലെ എ.സി ക്ക്‌ തീ പിടിച്ചതായാണു പ്രാഥമിക നിഗമനം…